വരാപ്പുഴ അതിരൂപത

വരാപ്പുഴ അതിരൂപത 1986 വരെ  മലബാര്‍ വികാരിയത്ത്, വരാപ്പുഴ വികാരിയത്ത് എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്നു. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ അതിരൂപതകളില്‍ ഒന്നാണ് വരാപ്പുഴ.  കര്‍മ്മലീത്താ മിഷനറിമാരുടെ ആസ്ഥാനമായിരുന്ന വരാപ്പുഴ ദ്വീപ് ആയിരുന്ന അതിരൂപതയുടെ പ്രഥമ ആസ്ഥാനം എന്നതിനാലാണ് വരാപ്പുഴ അതിരൂപത  എന്ന പേര് വന്നത്. 1657-ലെ  കര്‍മ്മലീത്ത  മിഷനറിമാരുടെ  ആഗമനത്തോട് കൂടിയാണ്  വരാപ്പുഴ അതിരൂപതയുടെ  ഉത്ഭവം. 1659-ല്‍ അലക്‌സാണ്ടര്‍ ഏഴാമന്‍ മാര്‍പ്പാപ്പാ  മലബാര്‍ വികാരിയത്ത് രൂപീകരണം പ്രഖ്യാപിച്ചു. ജോസഫ് സെബസ്‌ത്യോനിയെ വികാര്‍ അപ്പസ്‌തോലിക് ആയി നിയമിക്കുകയും ചെയ്തു. 1963-ല്‍ തദ്ദേശീയനായി ചാണ്ടി പറമ്പിലിനെ സെബസ്ത്യാനി തന്റെ പിന്‍ഗാമിയായി  അവരോധിച്ചു.  1709-ല്‍ ക്ലെമന്റ്  പതിനൊന്നാമന്‍ പാപ്പാ  പുറപ്പെടുവിച്ച തിരുവെഴുത്തിലൂടെ  മലബാര്‍ വികാരിയത്തിനെ വരാപ്പുഴ വികാരിയത്തായി ഉയര്‍ത്തുകയും ബിഷപ്പ്  ആഞ്ചലോ ഫ്രാന്‍സീസ്‌കോയെ പ്രഥമ വികാര്‍ അപ്പസ്‌തോലിക്കയായി നിയമിക്കുകയും ചെയ്തു.

1838-ല്‍ ഗ്രിഗറി പതിനൊന്നാമന്‍ മാര്‍പ്പാപ്പാ പുറപ്പെടുവിച്ച തിരുവെഴുത്ത് ‘മുള്‍ത്താ  പ്രോക്ലാര’ വഴി കൊച്ചി, കൊല്ലം, കൊടുങ്ങല്ലൂര്‍ രൂപതകളെ വരാപ്പുഴ വികാരിയത്തിന് കീഴിലാക്കി. 1886-ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പായുടെ ”ഹൂമനെ  സാളൂത്തിസ് ഓക്തര്‍” എന്ന തിരുവെഴുത്ത് വഴി ഭാരതസഭ ഹയരാര്‍ക്കി സ്ഥാപിക്കപ്പെട്ടപ്പോള്‍ വരാപ്പുഴ വികാരിയത്തിനെ അതിരൂപതയാക്കി ഉയര്‍ത്തി. റവ. ഡോ. ലിയനാര്‍ഡോ മെലനോയെ ആദ്യ  ആര്‍ച്ച് ബിഷപ്പാക്കി  നിയമിച്ചു.

Address:
Latin Archbishops House
Archdiocese of Verapoly.
Kochi 682018
Phone: 2372892, 2366083

തദ്ദേശീയ  മെത്രാന്മാര്‍
1. ബിഷപ് ജോസഫ് അട്ടിപ്പേറ്റി – 1934-70
2. ജോസഫ് കേളന്തറ – 1971-86
3. കൊര്‍ണേലിയൂസ്  ഇലഞ്ഞിക്കല്‍ – 1987-96
4. ഡാനിയേല്‍ അച്ചാരുപറമ്പില്‍ – 1996-2009
5. ഫ്രാന്‍സീസ് കല്ലറക്കല്‍  – 2010

എറണാകുളം-തൃശൂര്‍ ജില്ലകളിലായി 1500 ചതുരശ്ര കിലോമീറ്ററില്‍ വ്യപിച്ചു കിടക്കുന്ന  അതിരൂപതയില്‍ 270188 കത്തോലിക്ക വിശ്വാസികള്‍ ഉണ്ട്. എട്ട് ഫൊറോനകളും  61 ഇടവകകളും 85 മിഷന്‍ കേന്ദ്രങ്ങളും ഉണ്ട് അതിരൂപതയ്ക്ക്.

സമാന്തര രൂപതകള്‍

1. കൊച്ചി, 2. കോഴിക്കോട്, 3. വിജയപുരം, 4. കോട്ടപ്പുറം, 5. കണ്ണൂര്‍, 6. സുല്‍ത്താന്‍പെട്ട്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.