മൂന്നാം അടച്ചിടലിനുശേഷം വത്തിക്കാന്‍ മ്യൂസിയം വീണ്ടും തുറന്നു

ഇറ്റലിയ്ക്ക് പൊതുവിലുള്ളതും വത്തിക്കാന്റെയും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ അംഗീകരിച്ചുകൊണ്ടു തന്നെ, കോവിഡ് 19-നെ തുടര്‍ന്നുള്ള മൂന്നാം അടച്ചിടലിനുശേഷം വീണ്ടും വത്തിക്കാന്‍ മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. മേയ് മൂന്ന് തിങ്കളാഴ്ചയാണ് മ്യൂസിയം തുറന്നുകൊടുത്തത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 9-നാണ് ആദ്യം മ്യൂസിയം അടച്ചത്. എങ്കിലും വിര്‍ച്ച്യല്‍ ടൂര്‍ വഴിയായി മ്യൂസിയത്തില്‍ ആളുകള്‍ക്ക് ഓണ്‍ലൈനായി സൗജന്യസന്ദര്‍ശനം നടത്താന്‍ സൗകര്യം ഒരുക്കിയിരുന്നു. 2020 ജൂണില്‍ മ്യൂസിയം തുറന്നു. പക്ഷേ നവംബര്‍ 6-ന് വീണ്ടും അടച്ചിടേണ്ടതായി വന്നു. 2021 ഫെബ്രുവരി ഒന്നിന് വീണ്ടും തുറന്നു. 2021 മാര്‍ച്ച് 15-നാണ് അവസാനമായി അടച്ചത്. കോവിഡിന്റെ രണ്ടാം തരംഗമായിരുന്നു കാരണം.

ഇനി മ്യൂസിയം അടച്ചിടേണ്ടി വരില്ലെന്ന പ്രതീക്ഷയാണ് വത്തിക്കാന്‍ മ്യൂസിയംസ് ഡയറക്ടര്‍ ബാര്‍ബര ജാറ്റ പ്രകടിപ്പിക്കുന്നത്. മ്യൂസിയത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വളരെയധികം സുരക്ഷാമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സുരക്ഷയ്ക്കുവേണ്ടി തെര്‍മല്‍ സ്‌കാനറുകളും ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യവും വെന്റിലേഷനുകളും ആവശ്യത്തിന് ഒരുക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.