അബുദാബി കിരീടാവകാശിക്ക് ‘മാൻ ഓഫ് ഹ്യൂമാനിറ്റി’ അവാർഡ് നൽകിക്കൊണ്ട് വത്തിക്കാൻ ഫൗണ്ടേഷൻ

അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ദാബി ബിൻ സയ്ദ് അൽ നഹ്യാന് ‘മാൻ ഓഫ് ഹ്യൂമാനിറ്റി’ അവാർഡ് നൽകി ആദരിച്ച് വത്തിക്കാൻ ഫൗണ്ടേഷൻ. ജൂലൈ ആറിന് കർദ്ദിനാൾ ഗിയൂസെപ്പെ വെർസാൽഡി യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ എത്തുകയും പ്രത്യേക ചടങ്ങിൽ അവാർഡ് സമ്മാനിക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനും മാനുഷികപരിഗണനാ സംരംഭത്തിനും നൽകിയ സംഭാവനകളെ കണക്കിലെടുത്താണ് അവാർഡ് നൽകി ആദരിച്ചത്.

കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ പെറുവിലെ തദ്ദേശവാസികൾക്ക് വൈദ്യസഹായവും ഭക്ഷണവും നൽകുന്നതിനായി വത്തിക്കാനുമായി സഹകരിച്ചതിന് നന്ദി അറിയിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ ജൂൺ മാസത്തിൽ ഷെയ്ക്കിനെ ഫോണിൽ വിളിച്ചിരുന്നു എന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇസ്ലാം, സുന്നി മുസ്ലിം വിഭാഗങ്ങളാണ് ഭൂരിഭാഗം ജനസംഖ്യയെങ്കിലും ആകെ ജനസംഖ്യയുടെ 12.6 ശതമാനം ക്രൈസ്തവരുണ്ട്. വിദ്യാഭ്യാസമേഖലയിൽ രാജ്യത്തെ സ്‌കൂളുകളിലെ ക്രൈസ്തവ വിദ്യാർത്ഥികൾക്ക് സെമിനാറുകളിൽ പങ്കെടുക്കാനും ഗവേഷണത്തിനും മറ്റു സ്ഥാപനങ്ങൾ സന്ദർശിക്കാനുമുള്ള അവസരം ഉണ്ടാക്കണമെന്നും കർദ്ദിനാൾ വെർസാൽഡി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.