കലാസ്വാദനത്തെ പ്രോത്സാഹിപ്പിച്ച് വത്തിക്കാന്‍

കലയും വിശ്വാസവും തമ്മില്‍ അഭേദ്യമായ ബന്ധമാണുളളത്. ഭംഗിയുള്ള ചിത്രങ്ങള്‍ നിറഞ്ഞ ദേവാലയത്തില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ എല്ലാവരും അതിയായി താത്പര്യപ്പെടുന്നു. കലയില്‍ നിറഞ്ഞിരിക്കുന്ന ആത്മീയതയെയാണ് ഇത് വെളിപ്പെടുത്തുന്നത്. പുരോഹിതര്‍ക്കും മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കുമായി കലയുടെ ചരിത്രവും സൗന്ദര്യശാസ്ത്രവും വിശദീകരിക്കുന്ന പ്രൊജക്റ്റ്‌ ഉദ്ഘാടനം ചെയ്യുന്ന അവസരത്തിലാണ് വത്തിക്കാന്‍ ഔദ്യോഗിക വൃത്തങ്ങള്‍ ഇപ്രകാരം പറഞ്ഞത്. പ്രധാനമായും ദേവാലയങ്ങളില്‍ കലാസൃഷ്ടി നടത്തുന്നവര്‍ക്ക് വേണ്ടിയാണ് ഈ പ്രൊജക്റ്റ്‌.

”മനോഹരമായ കലാസൃഷ്ടികളില്‍ ദൈവസാന്നിദ്ധ്യം ദര്‍ശിക്കാന്‍ സാധിക്കും. കലയിലൂടെ ദൈവാനുഭവം സാധ്യമാകും. മനോഹരമായ കലാസൃഷ്ടികള്‍ നമ്മെ ധ്യാനത്തിലേക്ക് നയിക്കാന്‍ കഴിവുള്ളവയായിരിക്കും.” പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ മേധാവി കര്‍ദ്ദിനാള്‍ ജിയോഫ്രാന്‍കോ റവാസി പറഞ്ഞു. ഭംഗിയില്ലാത്ത ശില്‍പങ്ങളാണ് ദേവാലയത്തിനുള്ളിലെങ്കില്‍  അവയെ ശ്രദ്ധിക്കുക കൂടിയില്ല എന്നദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. വിശ്വാസവും കലയും തമ്മില്‍ സഹോദരബന്ധമാണുള്ളതെന്നായിരുന്നു കര്‍ദ്ദിനാള്‍ റവാസിയുടെ അഭിപ്രായം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.