ക്രിസ്തുമസ് ട്രീ, പുൽക്കൂട്, സ്റ്റാമ്പ്: വത്തിക്കാൻ വിശദാംശങ്ങൾ പുറത്തുവിട്ടു

കോവിഡ് മഹാമാരി മൂലം ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷങ്ങൾ ചുരുക്കി എങ്കിലും ക്രിസ്തുമസ് ട്രീ, പുൽക്കൂട്, സ്റ്റാമ്പ് തുടങ്ങിയവ മുൻ വർഷങ്ങളിലേതു പോലെ തന്നെ നടത്തപ്പെടും എന്ന് വത്തിക്കാൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച വിശദാംശങ്ങളും വത്തിക്കാൻ പുറത്തിറക്കി.

പുൽക്കൂട്ടിലേക്കുള്ള രൂപങ്ങൾ റോമിന്റെ വടക്കുകിഴക്കൻ സെറാമിക് ഉത്പാദന മേഖലയായ ടെറാമോയിലെ കാസ്റ്റെല്ലിയിലെ ഒരു ഹൈസ്കൂളിൽ നിന്ന് കൊണ്ടുവരും എന്ന് വത്തിക്കാൻ അറിയിച്ചു. കലയെ കേന്ദ്രീകരിച്ചുള്ള ഒരു ഹൈസ്കൂളായ എഫ്.എ ഗ്രു ഇൻസ്റ്റിറ്റ്യൂട്ട് 1965 നും 1975 നും ഇടയിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പുൽകൂടിനായി രൂപകൽപ്പന ചെയ്ത രൂപങ്ങളാണ് റോമിലേക്ക് എത്തിക്കുന്നത്. സ്ലൊവേനിയയിൽ നിന്നുള്ള ഒരു ക്രിസ്തുമസ് ട്രീയ്ക്ക് അടുത്തായി ഈ രംഗം പ്രദർശിപ്പിക്കും. ഏകദേശം 92 അടി ഉയരമുള്ള ഈ മരം കൊസെവ്ജെ പട്ടണത്തിന് പുറത്തുള്ള പ്രദേശത്ത് നിന്ന് വരുമെന്ന് വത്തിക്കാൻ അറിയിച്ചു.

പുൽക്കൂട് പ്രദർശനവും ക്രസ്തുമസ് ട്രീ തെളിയിക്കലും ഡിസംബർ 11 നു നടക്കും. കൂടാതെ ഈ ഈ വർഷത്തെ ക്രിസ്തുമസ് സ്റ്റാമ്പിന്റെ ഡിസൈനും വത്തിക്കാൻ വെളിപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.