പകർച്ചവ്യാധിയുടെ സമയത്ത് തപസ്സിന്റെ മൂല്യം വലുതാണെന്ന് കർദ്ദിനാൾ മൗറോ പിയാസെൻസ 

ക്രിസ്തീയ ജീവിതത്തിൽ അനുശാസിക്കുന്നതും നോമ്പുകാലത്ത് പ്രത്യേകമാംവിധം പിൻചെല്ലുന്നതുമായ ത്യാഗപ്രവർത്തികൾ ഈ പകര്‍ച്ചവ്യാധിയുടെ സമയത്ത് നാം ഓരോരുത്തരും അനുഭവിച്ച കഷ്ടതകൾക്ക് കൂടുതൽ മൂല്യം പകരുന്നവയായിരിക്കും എന്ന് വത്തിക്കാൻ കർദ്ദിനാൾ മൗറോ പിയാസെൻസ. ‘ഒസർവത്താരോ റൊമാനോ’യിൽ പ്രസിദ്ധീകരിച്ച നോമ്പുകാലം 2021-നുള്ള ഒരു കത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്

നോമ്പുകാലത്തിന്റെ വിജയത്തിനും തിന്മയ്‌ക്കെതിരായ ക്രിസ്തുവിന്റെ വിജയത്തിനും മാത്രമായിട്ടല്ല ശാശ്വത രക്ഷയുടെ അടിസ്ഥാനവും അവിഭാജ്യ ഘടകവുമാണെന്നും അദ്ദേഹം വ്യക്തമാക്കി. “ലോകത്ത് എല്ലായ്പ്പോഴും ആസന്നമായ ഒരു അപകടമുണ്ട്. തിന്മയുടെ ശക്തിയാണ് അതിനു പിന്നിൽ. അതുകൊണ്ടുതന്നെ അതിനെതിരെയുള്ള ആയുധം തപസ്സാണെന്നു ക്രൈസ്തവരെ പ്രത്യേകം ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ കുരിശ് നേടിയ വിജയവും അതുപോലെ തന്നെ ഈ ആരോഗ്യ അടിയന്തരാവസ്ഥയുടെ സമയത്ത് നോമ്പിന്റെയും തപസ്സിന്റെയും ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.” -പിയൻസെസാ വിശ്വാസികളെ ഓർമ്മിപ്പിച്ചു.

യഥാർത്ഥ തപസ്സ് അനുഷ്ഠിക്കുവാൻ കത്തോലിക്കരെ അനുഗ്രഹിക്കുവാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം അപേക്ഷിക്കുക. മനുഷ്യരുടെ നിസ്സാരത വെളിപ്പെട്ടുകിട്ടിയ ഈ രോഗത്തിന്റെ സമയത്ത് ക്രിസ്തുവാണ് എല്ലാ ശക്തിയുടെയും അടിസ്ഥാനമെന്ന ബോധ്യത്തിൽ ആഴപ്പെടുവാൻ നോമ്പുകാലം സഹായകരമാകട്ടെ എന്നും ആശംസിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.