മധ്യ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് സഹായവുമായി നൈറ്റ്‌സ് ഓഫ് കൊളംബസും യുഎസ് എയ്ഡും

മധ്യ ഏഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് സഹായം എത്തിക്കുവാനായി നൈറ്റ്‌സ് ഓഫ് കൊളംബസും യുഎസ് എയ്ഡും കൈകോര്‍ക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ പീഡനങ്ങള്‍ മൂലം വിവിധ സ്ഥലങ്ങളിലേയ്ക്ക് പലായനം ചെയ്യേണ്ടി വന്നവര്‍ക്ക്, തങ്ങളുടെ സമൂഹത്തെ പുനര്‍ നിര്‍മ്മിക്കുന്നതിനുള്ള സഹായമാണ് നല്‍കുക.

ഐഎസ് ഭീകരരുടെ ആക്രമണങ്ങള്‍ക്കു ഇരയായ സമൂഹങ്ങളെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ട് വരുന്നതിനായാണ് തങ്ങള്‍ ഒന്നു ചേര്‍ന്നു നില്‍ക്കുക എന്നു നൈറ്റ്‌സ് ഓഫ് കൊളംബസിന്റെ വൈസ് പ്രസിഡന്റ് ആന്‍ഡ്രൂസ് വെതേര്‍ പറഞ്ഞു. ഇതൊരു വിപുലമായ ഉടമ്പടി ആണെന്നും ക്രിസ്ത്യാനികള്‍ മാത്രമല്ല ഭവനരഹിതരായ യസീദികളും ഷിയകളും മുസ്ലീങ്ങളും ഇതിന്റെ ഭാഗമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഐഎസ് ഭീകരര്‍ ലക്ഷ്യം വെച്ച സമൂഹങ്ങളുടെ പുനര്‍ നിര്‍മ്മിതിയിലൂടെ അവര്‍ക്കു പ്രത്യാശയുടെ ഒരു വെളിച്ചം പകരുവാനുള്ള ശ്രമമാണ് ഇതെന്നും ഇതു വിജയത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഇരു സംഘടനകളുടെയും ഭാരവാഹികള്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.