കോവിഡ് വാക്സിൻ നൽകുന്നത് ജീവകാരുണ്യ പ്രവർത്തനമായി കാണണം: അമേരിക്കൻ ബിഷപ്പുമാർ

കോവിഡ് വാക്സിൻ സ്വീകരിക്കുന്നത് ഒരു പൊതു നന്മയാണെന്ന് അമേരിക്കൻ ബിഷപ്പുമാർ. അത് സ്നേഹത്തിന്റെയും ജീവകാരുണ്യ പ്രവർത്തനത്തിന്റെയും ഭാഗമാണെന്നും അമേരിക്കയിലെ കോവിഡ് പ്രതിരോധ കുത്തിവയ്പ്പുകൾ വിതരണം ചെയ്യാൻ തുടങ്ങിയ സാഹചര്യത്തിൽ ബിഷപ്പുമാർ പറഞ്ഞു.

“കോവിഡിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് നമ്മുടെ അയൽക്കാരനോടുള്ള സ്നേഹപ്രവൃത്തിയായും പൊതുനന്മയ്ക്കുള്ള ധാർമ്മിക ഉത്തരവാദിത്വത്തിന്റെ ഭാഗമായും കണക്കാക്കണം. വാക്സിനുകൾ നിർമ്മിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ജാഗ്രത പാലിക്കണം” – ബിഷപ്പുമാർ അഭ്യർത്ഥിച്ചു.

ഗർഭച്ഛിദ്രം ചെയ്യപ്പെട്ട കുഞ്ഞുങ്ങളിൽ നിന്നുള്ള സെൽ ലൈനുകൾ ഉപയോഗിച്ച് നിർമ്മിച്ച വാക്സിനുകൾ ആണോ എന്നുള്ളതിൽ ജാഗ്രത അത്യാവശ്യമാണെന്നും ബിഷപ്പുമാർ ഓർമ്മിപ്പിച്ചു. ചില കോവിഡ് വാക്‌സിനുകളുമായി ബന്ധപ്പെട്ട് അങ്ങനെയുള്ള ആക്ഷേപം ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണിത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.