ദയാവധങ്ങൾക്കെതിരെ പ്രാർത്ഥന ആവശ്യപ്പെട്ട് മെത്രാൻസംഘം

ഒക്ടോബർ 22 -ന് ഇംഗ്ലണ്ടിലെ പാർലമെന്റിൽ ദയാവധവുമായി ബന്ധപ്പെട്ട നിയമത്തെ സംബന്ധിച്ച രണ്ടാംവട്ട ചർച്ച നടക്കാനിരിക്കെ, ഈ വിപത്തിനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ട് ഐക്യരാജ്യങ്ങളിലെ (UK) കത്തോലിക്കാ മെത്രാൻസംഘം. നൊവേന ചൊല്ലി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും ഉൾപ്പെട്ട കൂട്ടായ്മയായ യുണൈറ്റഡ് കിംഗ്ഡം എന്നറിയപ്പെടുന്ന ഐക്യരാജ്യങ്ങളിലെ മെത്രാന്മാരാണ് ദയാവധവുമായി ബന്ധപ്പെട്ട പുതിയ നിയമനിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകവെ, ഇതിനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെട്ടത്.

മാരകരോഗമുള്ള ആളുകളുടെ അസഹനീയമായ കഷ്ടപ്പാടുകൾ ലഘൂകരിക്കുക എന്ന കപടന്യായം മുന്നിൽ വച്ച് പരസഹായത്തോടെയുള്ള ആത്മഹത്യ എന്ന് വിശേഷിപ്പിക്കാവുന്ന, ദയാവധം എന്ന വലിയ തിന്മക്കെതിരെ കത്തോലിക്കാവിശ്വാസം അനുസരിച്ചുള്ള സഭയുടെ എന്നത്തേയും നിലപാടനുസരിച്ചാണ് ഇംഗ്ലണ്ടിലെയും വെയില്സിലെയും മെത്രാന്മാരുടെ സംഘം വിശ്വാസികളെ നൊവേന പ്രാർത്ഥനക്ക് ക്ഷണിച്ചത്.

ദയാവധം എന്ന തിന്മക്കെതിരെ ശക്തമായി പഠിപ്പിച്ചിരുന്ന വി. ജോൺപോൾ രണ്ടാമൻ പാപ്പായുടെ മാദ്ധ്യസ്ഥ്യത്തിലൂടെ ഇപ്പോൾ പാർലമെന്റ് പരിഗണനയ്ക്ക്ക്കു വച്ചിട്ടുള്ള നിയമത്തിനെതിരെ പ്രാർത്ഥിക്കാനാണ് സഭ ആവശ്യപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.