ഫിലിപ്പീന്‍സില്‍ നിന്ന് കൊണ്ടുവന്ന പള്ളിമണികള്‍ അമേരിക്ക തിരിച്ചു നല്‍കി

യുദ്ധകാലത്ത് ഫിലിപ്പീന്‍സില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിടിച്ചെടുത്ത ദേവാലയ മണികള്‍ നൂറു വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്ക തിരിച്ചു നല്‍കി. മൂന്നു മണികളാണ് തിരികെ ഫിലിപ്പീന്‍സിലേയ്ക്ക് നല്‍കിയത്.

ഫിലിപ്പീന്‍സിലെ ബാലന്‍ഗിഗ എന്ന സ്ഥലത്തു നിന്നാണ് പള്ളിമണികള്‍ അമേരിക്കയിലേയ്ക്ക് കൊണ്ടുവന്നത്. എന്നാല്‍  മണികള്‍ തിരികെ തരണം എന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ നാളുകളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് മണികള്‍ തിരികെ കൊടുക്കുവാന്‍ തീരുമാനിച്ചത്. ഡിസംബര്‍ 14 ന് മണികള്‍ ഫിലിപ്പീന്‍സിനു കൈമാറും. അമേരിക്കയും ഫിലിപ്പീന്‍സും തമ്മിലുള്ള ആഴമായ  ബന്ധവും പരസ്പരമുള്ള ബഹുമാനവും മൂലമാണ് മണികള്‍ തിരികെ നാട്ടിലേയ്ക്ക് എത്തുന്നത് എന്ന് അമേരിക്കയിലെ ഫിലിപ്പീന്‍സ് അംബാസിഡര്‍ പറഞ്ഞു.

1899 -1902 വരെ നീണ്ടു നിന്ന യുദ്ധത്തില്‍ ഏകദേശം 50000 തോളം ബാലന്‍ഗിഗക്കാരാണ് കൊല്ലപ്പെട്ടത്. അന്ന് പള്ളിമണി അക്രമികള്‍ എത്തുന്നതിനു മുന്നറിയിപ്പായി ഉപയോഗിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.