ക്രിസ്തുമസിലെ 12 ദിവസങ്ങൾ

What are the Twelve Days of Christmas?

ക്രിസ്തുമസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള വളരെ പൊതുവായ ഒരു പാരമ്പര്യമാണ് “ക്രിസ്തുമസിലെ 12 ദിവസങ്ങൾ”

ആധുനിക സംസ്കാരത്തിൽ ഹാലോവിനു ശേഷം ഡിസംബർ 25 വരെയാണു ക്രിസ്തുമസ് ആഘോഷിച്ചിരുന്നത്. എന്നാൽ പ്രാചീന കാലഘട്ടത്തിൽ  ഡിസംബർ 25 മുതൽ ജനുവരിയിലേക്കു നീണ്ടു നിൽക്കുന്നതായിരുന്നു  ക്രിസ്തുമസ് ആഘോഷങ്ങൾ.

കാലങ്ങൾ പിന്നിട്ടപ്പോൾ ക്രിസ്തുമസിലെ 12 ദിവസങ്ങൾ  “Twelve Days of Christmas,”എന്ന പാരമ്പര്യം രൂപപ്പെട്ടു, അതായത് ക്രിസ്തുമസ് കഴിഞ്ഞു വരുന്ന പന്ത്രണ്ടു തിരുനാളുകൾ, അതു ഡിസംബർ 26 നു ആരംഭിച്ചു  ജനുവരി  ആറാം തീയതിയിലെ എപ്പിഫനി അഥവാ ദനഹാ തിരുനാളോടെ സമാപിക്കും.

ഡിസംബർ 26: വി. സ്റ്റീഫൻ ആദ്യത്തെ രക്ത സാക്ഷി
ഡിസംബർ 27: സുവിശേഷകനായ വി. യോഹന്നാൻ
ഡിസംബർ 28:  കുഞ്ഞിപ്പെതങ്ങൾ
ഡിസംബർ 29:  വി. തോമസ് ബെക്കറ്റ്
ഡിസംബർ 30: വി. എജ്വിൻ
ഡിസംബർ 31: വി. സിൽവെസ്റ്റർ ഒന്നാമൻ പാപ്പ
ജനുവരി 01: ഈശോയുടെ പരിഛേദന തിരുനാൾ (ക്രിസ്തുമസ് കഴിഞ്ഞുള്ള എട്ടാമിടം)
ജനുവരി 02: യേശുവിന്റെ വിശുദ്ധ നാമത്തിന്റെ തിരുനാൾ
ജനുവരി 03: വി. സോസ്സിമൂസും അത്തനാസിയൂസും
ജനുവരി 04: വി. അക്വിലിനിയൂസ്
ജനുവരി 05: ദനഹാ തിരുനാളിനുള്ള ഒരുക്ക ദിവസം (വിജിൽ)
ജനുവരി 06: ദനഹാ തിരുനാൾ

1780 ൽ  ഇംഗ്ലണ്ടിൽ  ക്രിസ്തുമസിലെ പന്ത്രണ്ടു ദിവസങ്ങൾ എന്ന പേരിൽ ഒരു കരോൾ രൂപപ്പെട്ടു. ഇതു ഫ്രാൻസിൽ രൂപപ്പെട്ടതാണെന്നു കാലക്രമത്തിൽ ക്രിസ്തുമസ് കരോൾ എന്ന പേരിൽ ഇംഗ്ലണ്ടിൽ പ്രസിദ്ധമായതാണന്നും അഭിപ്രായമുള്ള ചിലരുണ്ട്.

ഇംഗ്ലണ്ടിൽ കത്തോലിക്കർക്കെതിരെ മത പീഡനം അരങ്ങേറിയപ്പോൾ കത്തോലിക്കാ വിശ്വാസത്തെ സൂചിപ്പിക്കാനുള്ള കോഡുകളായിരുന്നു കരോൾ എന്നും  ചില പാരമ്പര്യങ്ങൾ പഠിപ്പിക്കുന്നു.

ക്രിസ്തുമസ് കരോളിലെ പ്രതികങ്ങളും അവയുടെ അർത്ഥങ്ങളും 

പിയർ മരത്തിലിരിക്കുന്ന തിത്തിരപ്പക്ഷി (Partridge in a Pear Tree) = യേശു ക്രിസ്തു
രണ്ടു മണിപ്രാവുകൾ  (Turtle Doves)  = പഴയ നിയമവും പുതിയ നിയമവും
മൂന്നു ഫ്രഞ്ചു പിടക്കോഴികൾ (French Hens) = ദൈവീക പുണ്യങ്ങളായ വിശ്വാസം, പ്രത്യാശ, ഉപവി
ചിലക്കുന്ന നാലു  പക്ഷികൾ (Calling Birds) =  നാലു സുവിശേഷങ്ങൾ അഥവാ നാലു സുവിശേഷകന്മാർ.
അഞ്ചു സ്വർണ്ണ മോതിരങ്ങൾ (Golden Rings) = പഞ്ചഗ്രന്ഥി.
കിടക്കുന്ന ആറു ഹംസങ്ങൾ (Geese A-laying)  = സൃഷ്ടിയുടെ ആദ്യ ആറു ദിനങ്ങൾ
നീന്തുന്ന എഴു അരയന്നങ്ങൾ (Swans A-swimming)  =  പരിശുദ്ധാത്മാവിന്റെ എഴു ദാനങ്ങൾ അല്ലങ്കിൽ എഴു കൂദാശകൾ
എട്ടു വിട്ടു ജോലിക്കാർ ( Maids A-milking) =  അഷ്ടഭാഗ്യങ്ങൾ
നൃത്തം ചെയ്യുന്ന ഒൻപതു സ്ത്രീകൾ  (Ladies Dancing)  = പരിശുദ്ധാത്മാവിന്റെ ഒൻപതു ഫലങ്ങൾ
പത്തു പ്രഭുക്കന്മാർ = പത്തു കല്പനകൾ
പതിനൊന്നു കുഴലൂത്തുകാർ (11 Pipers Piping) = പതിനൊന്നു വിശ്വസ്തരായ അപ്പസ്തോലന്മാർ
പന്ത്രണ്ടു വാദ്യമേളക്കാർ (12 Drummers Drumming)  = വിശ്വാസ പ്രമാണത്തിലെ പന്ത്രണ്ടു വിശ്വാസങ്ങൾ

ഇതു പുരാതന കാലം മുതൽ നിലനിന്നതാണന്നതിനു തെളിവുകളില്ല. ഈ സിദ്ധാന്തം 1990 കളിലാണു പ്രചാരണത്തിലാകുന്നത്.

പാരമ്പര്യം എന്തു തന്നെ ആയിരുന്നെങ്കിലും ക്രിസ്തുമസിനു ശേഷവും ഉണ്ണിയേശുവിന്റെ ജന്മദിനാഘോഷം തുടർന്നിരുന്നതായി നമുക്കു മനസ്സിലാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.