ഇന്ത്യയില്‍ തടവില്‍ കഴിയുന്ന നിരപരാധികളായ ക്രിസ്ത്യാനികളെ മോചിപ്പിക്കുവാനുള്ള ആവശ്യം ശക്തമാകുന്നു

സ്വാമി ലക്ഷ്മണാനന്തയുടെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ കണ്ടമാല്‍ കലാപത്തില്‍ വ്യാജ കുറ്റം ആരോപിച്ചു തടവിലാക്കിയിരിക്കുന്ന നിരപരാധികളായ ഏഴു ക്രിസ്ത്യാനികളുടെ മോചന നടപടികള്‍ വേഗത്തിലാക്കുവാന്‍ ഉള്ള ആവശ്യം ശക്തമായി. ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള ഡോകുമെന്ററി മാധ്യമ പ്രവര്‍ത്തകനായ ആന്റോ അക്കാര പുറത്തിറക്കി. ഇന്നസെന്റ്‌സ് ഇന്‍ പ്രിസന്‍ എന്നാണ് ഡോകുമെന്ററിയുടെ പേര്.

‘കഴിഞ്ഞ പത്തു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഈ നിരപരാധികളുടെ അവസ്ഥ പരിതാപകരമാണ്. ഇവരുടെ അവസ്ഥ പരിഗണിക്കുവാന്‍ തയ്യാറാകണം. ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടി സംസാരിക്കേണ്ടത് ഞങ്ങളുടെ കടമയാണ്, അതുകൊണ്ടാണ് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഞെട്ടിപ്പിക്കുന്ന അനീതിയെക്കുറിച്ചുള്ള ബോധവല്‍ക്കരണം നടത്താന്‍ കമ്മീഷന്‍ തീരുമാനിച്ചത്’ എന്ന് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള കമ്മിറ്റി പ്രസിഡന്റ് സഫരുള്‍ ഇസ്ലാം ഖാന്‍ പറഞ്ഞു.

നിരപരാധികളും നിരീക്ഷകരും ആയ ഏഴു പേരെ രാഷ്ട്രീയമായ ചതിക്കുഴിയില്‍ പെടുത്തി ജയിലില്‍ അടച്ച നടപടി ജനാധിപത്യപരമായ രാജ്യത്തെ സംവിധാനങ്ങള്‍ക്കു നാണക്കേടുണ്ടാക്കി എന്ന് അക്കാര പറഞ്ഞു. കാണ്ടമാലില്‍ പീഡനങ്ങള്‍ക്ക് ഇരയായ ക്രിസ്ത്യാനികള്‍ക്ക് നീതി ലഭിക്കുന്നതിനായി പോരാടേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഫാ. കുലോകന്ത് ദന്ദസേന അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.