ദൈവമഹത്വത്തിനായി കൃതജ്ഞതാബലി അര്‍പ്പിച്ച് ഫിലിപ്പൈന്‍സിലെ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ഫിലിപ്പൈന്‍സ് താരങ്ങള്‍ കൃതജ്ഞതാബലിയുമായി തഗേയ്തേയി നഗരത്തിലെ ലൂര്‍ദ്ദ് മാതാവിന്റെ ദൈവാലയത്തില്‍ അണിനിരന്നു. മെഡല്‍ നേട്ടത്തിന്റെ മഹത്വം ഈശോയ്ക്ക് നല്‍കിക്കൊണ്ടാണ് ഒളിംപിക്സ് വേദി തന്നെ വിശ്വാസപ്രഘോഷണ വേദിയാക്കി മാറ്റിയ, ഹിഡിലിന്‍ ഡയസ് ഉള്‍പ്പെടെ നാല് താരങ്ങള്‍ കൃതജ്ഞതാബലിയില്‍ പങ്കെടുത്തത്.

വെയ്റ്റ് ലിഫ്റ്റിങില്‍ ഗോള്‍ഡ് നേടിയ താരമാണ് ഹിഡിലിന്‍ ഡയസ്. ബോക്സിംഗില്‍ സില്‍വര്‍ മെഡല്‍ നേട്ടത്തിന് അര്‍ഹരായ കാര്‍ലോ പാലം, നെസ്തി പെറ്റീസിയോ, ബോക്സിംഗിലെ വെങ്കല മെഡല്‍ ജേതാവ് യൂമിര്‍ മാര്‍സിയല്‍ എന്നിവരാണ് ദിവ്യബലി അര്‍പ്പണത്തില്‍ പങ്കെടുക്കാനെത്തിയ മറ്റു താരങ്ങള്‍. ആഗസ്റ്റ് 18 -ന് അര്‍പ്പിച്ച ദിവ്യബലിയില്‍ സാവിറ്റ് ബിഷപ്പ് റെണാള്‍ഡോ ഇവാഞ്ചലിസ്റ്റയായിരുന്നു മുഖ്യകാര്‍മ്മികന്‍.

ഒളിംപിക്സ് സ്വര്‍ണ്ണ മെഡല്‍ സ്വീകരിച്ചശേഷം കഴുത്തില്‍ ധരിച്ചിരുന്ന പരിശുദ്ധ മാതാവിന്റെ അത്ഭുത മെഡല്‍ കൈകളില്‍ എടുത്തുയര്‍ത്തി ഹിഡിലിന്‍ ഡയസ് ലോകത്തിന്റെ മുമ്പില്‍ തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമാക്കിയിരുന്നു. സ്വര്‍ണ്ണ മെഡല്‍ സ്വീകരിക്കാനെത്തിയതും അത്ഭുത മെഡല്‍ കഴുത്തിലണിഞ്ഞായിരുന്നു. അതേ അത്ഭുത മെഡല്‍ അണിഞ്ഞുകൊണ്ടാണ് അവര്‍ കൃതജ്ഞതാബലിയിലും പങ്കെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.