സീറോ മലബാർ ഉയിർപ്പുകാലം നാലാം വ്യാഴം ഏപ്രിൽ 25 യോഹ. 6: 52-59 എന്റെ ശരീരം ഭക്ഷിക്കുന്നവനിൽ ഞാൻ വസിക്കുന്നു

“എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.” യേശു നമ്മിലും നമ്മൾ യേശുവിലും വസിക്കാനുള്ള വഴിയെന്ത് എന്നതാണ് ഈ വചനഭാഗത്തിലൂടെ നമ്മൾ മനസ്സിലാക്കുന്നത്. അവനിൽ വസിക്കാനും അവൻ നമ്മിൽ വസിക്കാനും നമ്മൾ അവന്റെ ശരീരവും രക്തവും സ്വീകരിക്കുക. ജീവിതം മുഴുവൻ യേശുവിനോട്  ഒന്നായിരിക്കാനുള്ള മാർഗമാണത്. ഈ ജീവിതത്തിൽ മാത്രമല്ല, നിത്യജീവൻ ലഭിക്കാനും അതാണ് മാർഗം.

നമ്മൾ നടത്തുന്ന ദിവ്യകാരുണ്യസ്വീകരണങ്ങൾ യഥാർഥത്തിൽ നമ്മെ യേശുവിനോട് ഒരുമിപ്പിക്കുന്നുണ്ടോ, നമ്മൾ അതിനെക്കുറിച്ച് ബോധവാന്മാരാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ഭൂമിയിൽ വച്ചുതന്നെ ഈശോയോട് ഒന്നിക്കാനുള്ള മാർഗം എന്താണെന്ന് അറിയുകയും എന്നാൽ അതിന് ശ്രമിക്കാതിരിക്കുകയും ചെയ്യുന്ന വിഡ്ഢികളായി നമ്മൾ മാറരുത്.

ഫാ. ജി. കടൂപ്പാറയിൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.