ഭാരതീയ തപാൽ വകുപ്പ്‌ തൃശൂർ ഡിവിഷൻ പാലയൂർ തീർത്ഥാടനകേന്ദ്രത്തിന്റെ സ്പെഷ്യൽ കവർ പുറത്തിറക്കി

മാർ തോമാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ആയിരത്തി തൊള്ളായിരത്തി അമ്പതാം വാർഷികത്തോടനുബന്ധിച്ച് ഭാരതീയ തപാൽ വകുപ്പ്‌ തൃശൂർ ഡിവിഷൻ പാലയൂർ ദേവാലയത്തിന്റെ സ്പെഷ്യൽ കവർ പുറത്തിറക്കി. പാലയൂർ പോസ്‌റ്റോഫീസിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ്‌ മദ്ധ്യമേഖല പോസ്റ്റ് മാസ്റ്റർ ജനറൽ ശ്രീമതി. മറിയാമ്മ തോമസ്, ശ്രീ. എൻ.ജെ. അക്ബർ എം.എൽ.എ -യ്ക്ക് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

ചടങ്ങിൽ പാലയൂർ മേജർ ആർക്കി എപ്പിസ്ക്കോപ്പൽ തീർത്ഥാടനകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഫാ. വര്‍ഗീസ് കരിപ്പേരി, തപാൽ വകുപ്പ്‌ അസിസ്റ്റന്റ് സൂപ്രണ്ടുമാരായ ശ്രീ. സജി സി. ജോൺ, ശ്രീമതി. ജയശ്രീ ഇ.കെ., ശ്രീ. എം. സുനിൽ, ശ്രീ. ബോബി ജോൺ, തപാൽ വകുപ്പ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് ശ്രീ. എൻ. സുരേഷ്കുമാർ, പാലയൂർ പള്ളി സഹവികാരി ഫാ. നിർമ്മൽ അക്കരപ്പറ്റിയേക്കൽ, ട്രസ്റ്റിമാരായ ശ്രീ. ടോണി ചക്രമാക്കിൽ പീയൂസ് ചിറ്റിലപ്പിള്ളി, പ്രതിനിധിയോഗം സെക്രട്ടറി ജോയ്‌ ചിറമേൽ തീർത്ഥാടനകേന്ദ്രം സെക്രട്ടറി ശ്രീ. ജോസ് സി.കെ. എന്നിവർ സംബന്ധിച്ചു.

ഫാ. നൈസൺ ഏലന്താനത്ത്, തൃശൂർ അതിരൂപത പിആർഒ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.