മ്യാന്മറിൽ മൂന്ന് ദശലക്ഷം പേർക്ക് അടിയന്തിര സഹായം ആവശ്യം

ഫെബ്രുവരി ഒന്നാം തീയതി ഉണ്ടായ സൈനിക അട്ടിമറിക്കു ശേഷം സൈന്യവും പ്രതിഷേധക്കാരും തമ്മിലുണ്ടായ സംഘർഷം മ്യാന്മറിൽ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. മൂന്ന് ദശലക്ഷം പേർക്ക് അടിയന്തിര സഹായം ആവശ്യമാണ്. പകർച്ചവ്യാധിയുടെ ബുദ്ധിമുട്ടുകൾ ജനങ്ങളുടെ ജീവിതം കൂടുതൽ ദുരിതപൂർണ്ണമാക്കി. 5,600 -ലധികം രാഷ്ട്രീയ തടവുകാരെയാണ് മ്യാന്മറിലെ ജയിലുകളിൽ നിന്നും മോചിപ്പിച്ചത്.

സംഘർഷം, ഭക്ഷ്യ അരക്ഷിതാവസ്ഥ, പ്രകൃതിദുരന്തങ്ങൾ, കോവിഡ്-19 എന്നിവ കാരണം ഏകദേശം മൂന്ന് ദശലക്ഷം സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും അടിയന്തിരമായി ജീവൻരക്ഷാ സഹായവും സംരക്ഷണവും ആവശ്യമാണെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ ഡെപ്യൂട്ടി വക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. ന്യൂയോർക്കിൽ ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

സൈന്യവും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഫലമായി ഫെബ്രുവരി ആദ്യം മുതൽ ഏകദേശം 2,19,000 പേരെ മാറ്റിപ്പാർപ്പിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാലത്ത് കോവിഡ്-19 തരംഗം രാജ്യത്തെ മാനുഷികസാഹചര്യം കൂടുതൽ വഷളാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.