ഫാത്തിമയില്‍ ദര്‍ശനം ലഭിച്ചവര്‍ വിശുദ്ധ പദവിയിലേക്ക്

വത്തിക്കാന്‍ സിറ്റി: ഫാത്തിമയില്‍ പരിശുദ്ധ കന്യകാമാതാവിന്റെ ദര്‍ശനം ലഭിച്ച വാഴ്ത്തപ്പെട്ടവരായ ജസീന്ത, മാര്‍തോ, ഫ്രാന്‍സിസ്‌കോ മാര്‍തോ എന്നിവരെ വിശുദ്ധരായി നാമകരണം ചെയ്യും.

ഇവരുടെ മധ്യസ്ഥതയിലുള്ള അദ്ഭുതം സ്ഥിതീകരിച്ചതായി നാമകരണത്തിനായുള്ള തിരുസംഘം മാര്‍പാപ്പയെ അറിയിച്ചു. ഫാത്തിമാ ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ഈ മേയ് മാസത്തിലാണ്. ബ്രസീലിലെ മുപ്പതും മെക്‌സിക്കോയിലെ മൂന്നും രക്തസാക്ഷികളെയും വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനും മാര്‍പാപ്പ അംഗീകാരം നല്‍കി.

കടപ്പാട് : ദീപിക 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.