ഈ കുട്ടികൾ ഒരിക്കൽ നീ ഭ്രൂണഹത്യയാൽ  ഇല്ലാതാക്കിയവർ 

എകദേശം 48000 ഭ്രൂണഹത്യകൾക്കു നേതൃത്വം നൽകിയ സെർബിയൻ  ഡോക്ടറാണ്  സ്റ്റോയാൻ അദാസേവിച് (Stojan Adasevic). 26 വർഷം നീണ്ടു നിന്ന മെഡിക്കൽ കരിയറിൽ ഒരു ദിവസം 35 ഭ്രൂണഹത്യകൾ വരെ അദ്ദേഹം നടത്തി. മരണത്തിന്റെ രൂക്ഷ ഗന്ധം തളം കെട്ടി നിന്ന അദ്ദേഹത്തിന്റെ ആശുപത്രി ജീവന്റെ പറുദീസയായ വിസ്മയകരമായ കഥ. ഇന്നദ്ദേഹം സെർബിയിലെ പ്രോ ലൈഫ് പ്രസ്ഥാനത്തിന്റെ ജീവനാഡിയാണ്. ഈ അടുത്ത കാലത്ത് സ്പാനീഷ് ദിനപത്രമായ ലാ റാസോണിൽ നൽകിയ അഭിമുഖത്തിൽ സ്റ്റോയാൻ തന്റെ ജീവിതം തുറക്കുന്നു.

കമ്മ്യൂണിസം കൊടുക്കുത്തി വാണീരുന്ന അന്നത്തെ സെർബിയൻ മെഡിക്കൽ പാഠ പുസ്തതകങ്ങളി ഭ്രൂണഹത്യ  എന്നത് ഒരു ടിഷ്യുവിൽ നിന്ന് ഒരു കട്ടിയുള്ള ദ്രാവകം (blob) നീക്കം ചെയ്യുന്നതു പോലെ ലളിതമായാണ് ചിത്രീകരിച്ചിരുന്നത്. ഭ്രൂണത്തെ   fetus കാണാൻ സാധിക്കുന്ന അൾട്രാ സൗണ്ട് സ്കാനിങ്ങ് 1980കളിൽ വന്നെങ്കിലും അവർ തങ്ങളുടെ അഭിപ്രായത്തിൽ മാറ്റം വരുത്തിയില്ല. ആ കാലങ്ങളെക്കുറിച്ചുള്ള ഓർമ്മകൾ  ഡോ.  സ്റ്റോയാന്റെ ഉറക്കം കെടുത്തുന്നു.  തന്റെ മാനസാന്തരത്തെക്കുറിച്ചു സ്റ്റോയാൻ പറയുന്നത് ഇപ്രകാരം:

“ഒരിക്കൽ എനിക്കു ഒരു സ്വപ്നദർശനമായി നാലു വയസ്സു മുതൽ ഇരുപത്തിനാലു വയസ്സുവരെയുള്ള കുട്ടികൾ ഒരു മനോഹരമായ മൈതാനത്തു കളിക്കുകയും ഉല്ലസിക്കുകയും ചെയ്യുന്നു. പക്ഷേ കുട്ടികൾ എന്നെ കാണുമ്പോൾ ഭായാധിക്യത്താൽ ഓടിയൊളിക്കുന്നു. പൊടുന്നനെ വെള്ളയും കറപ്പും നിറത്തിലുള്ള വസ്ത്രമണിഞ്ഞ ഒരു മനുഷ്യൻ നിശബ്ദമായി എന്നെ തുറിച്ചു നോക്കുന്നു. ഈ സ്വപ്നം പല രാത്രികളിലും എനിക്കുണ്ടായി  പലപ്പോഴും  ഞ്ഞെട്ടിയാണു ഞാൻ  ഉണർന്നിരുന്നത്”.

 “ഒരു രാത്രി  അവൻ കറപ്പും വെളുപ്പും വസ്ത്രമണിഞ്ഞു തന്റെ മുമ്പിൽ നിൽക്കുന്ന വ്യക്തിയോടു ആരാണന്നു ചോദിച്ചു. “എന്റെ പേര് തോമസ് അക്വീനാസ് ” അവൻ പ്രത്യുത്തരിച്ചു. കമ്മ്യൂണിസ്റ്റു ഭരണത്തിന്റെ കീഴിയിൽ വിദ്യാഭ്യാസം നടത്തിയ സ്റ്റോയാനു ലോകം ആദരിക്കുന്ന ഈ ഡോമിനിക്കൻ വിശുദ്ധനെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

സ്റ്റോയാൻ വീണ്ടും ചോദിച്ചു: ” എതാണീ കുട്ടികൾ?”” നീ ഭ്രൂണഹത്യ നടത്തി കൊല ചെയ്ത കുട്ടികളാണിവർ ” യാതൊരു ആമുഖവുമില്ലാതെ  വിശുദ്ധൻ തിരിച്ചടിച്ചു.   ഭയാധിക്യത്താൽ സ്റ്റേയാൻ ഞെട്ടിയുണർന്നു. അന്നു മുതൽ ഭ്രൂണഹത്യ നടത്തുന്നതിൽ നിന്നു അദ്ദേഹം പിൻ വാങ്ങി.

പക്ഷേ നിർഭാഗ്യവശാൽ ഭ്രൂണഹത്യ നിർത്താൽ അദേഹം തീരുമാനിച്ച ആ ദിവസം തന്നെ സ്റ്റോയാന്റെ ഒരു ബന്ധു അവന്റെ നാലു മാസം ഗർഭണിയായ കൂട്ടുകാരിയുമായി ഭ്രൂണഹത്യ നടത്താൻ എത്തി.അത് അവളുടെ ആദ്യ ഭ്രൂണഹത്യയായിരുന്നില്ല. അല്പം വിസമ്മതത്തോടെയാണങ്കിലും സ്റ്റോയാൻ ഭ്രൂണഹത്യ നടത്താൻ തീരുമാനിച്ചു. സാധാരണ ഉപയോഗിക്കുന്ന  D&C രീതിക്കു പകരമായി കൊടിലും  മൂർചിച്ച കത്തിയുപയോഗിച്ച് ഭ്രൂണത്തെ ക്ഷണങ്ങളാക്കി മുറിച്ചു പുറത്തെടുക്കുകയാണു ചെയ്തത്. ഹൃദയ ഭാഗം പുറത്തെടുത്തപ്പോൾ  ജീവന്റെ തുടുപ്പിക്കൾ കണ്ട് ഡോ: സ്റ്റോയാൻ അമ്പരന്നു. ഇതുവരെയും മനുഷ്യ ജീവനെ ആണല്ലോ ഞാൻ നശിപ്പിച്ചു കളഞ്ഞിരുന്നത് എന്നോർത്തപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു മൗനനൊമ്പരക്കാറ്റു തേങ്ങലുതുർത്തു.

അടുത്ത ദിവസം മുതൽ ഭ്രൂണഹത്യ നടത്തില്ല എന്ന നോട്ടീസ് ബോർഡ് ഡോ: സ്റ്റോയാന്റെ ആശുപത്രിക്കു മുമ്പിൽ ഉയർന്നു. ഇതുവരെയും കമ്മ്യൂണിസ്റ്റു യുഗ്ലോസ്ലാവിയായിൽ ഒരു ഡോക്ടറും ഭ്രൂണഹത്യ നടത്തുന്നതിൽ നിന്നു പിന്മാറിയിരുന്നില്ല. ആശുപത്രി അധികൃതരുടെയും ഗവൺമെൻറിനൊടും പ്രതികരണം കടുപ്പവും കാർക്കശ്യവുമായിരുന്നു.

അവന്റെ ശമ്പളം പകുതിയായി വെട്ടിക്കുറച്ചു, മകളെ ജോലിയിൽ നിന്നു പുറത്താക്കി, കൂടാതെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠനം പൂർത്തിയാക്കാൻ മകനെ അനുവദിച്ചില്ല.

ഭ്രൂണഹത്യ പ്രചാരകരുടെയും നിരീശ്വരവാദികളായ ഭരണകൂടത്തിന്റെയും തിക്താനുഭവങ്ങൾ ജീവനു വേണ്ടി നിലകൊള്ളുന്നതിൽ നിന്നു സ്റ്റോയാനെ പിൻതിരിപ്പിച്ചില്ല.

ഇതിനിടയിൽ വിശുദ്ധ തോമസ് അക്വീനാസ് സ്വപ്നത്തിൽ വീണ്ടും പ്രത്യക്ഷപ്പെട്ട്  സ്റ്റോയാനു എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു അങ്ങനെ അവർ തമ്മിൽ ഒരു ആത്മീയ സൗഹൃദത്തിനു ആരംഭം കുറിച്ചു.

കാലങ്ങൾ മുന്നോട്ടു നീങ്ങി ഡോ:സ്റ്റോയാൻ അദാസേവിച്  യുഗ്ലോസ്ലാവിയിലെ പ്രോ ലൈഫ് പ്രസ്ഥാനത്തിന്റെ നെടും തൂണായി. ഇതിനിടയിൽ യുഗ്ലോസ്ലാവിയിലെ ഔദോഗിക ടെലിവിഷനിൽ സ്റ്റോയാന്റെ സ്വാധീനം ഉപയോഗിച്ച് രണ്ടു തവണ   ബെർനാർഡ് നാഥൻസണിന്റെ ഭ്രൂണഹത്യയ്ക്ക് എതിരായ ദി സൈലന്റ് സ്ക്രീം ,നിശബ്ദ നിലവിളി  (The Silent Scream) എന്ന ലോകപ്രശസ്തമായ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്തു.

കുട്ടിക്കാലത്തെ ഓർത്തഡോക്സ് വിശ്വാസത്തിലേക്കു തിരികെ നടന്ന ഡോക്ടർ ഉത്തര യുറോപ്പിലുടനീളം ജീവന്റെ സുവിശേഷവുമായി യാത്ര തുടരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.