കുരിശില്ലാതെ മഹത്വമില്ല –  ഫ്രാന്‍സിസ് പാപ്പ

യേശുവില്‍ മഹത്വത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ് സഹനം, കുരിശില്ലാതെ മഹത്വവുമില്ല. ക്രൈസ്തവര്‍ സഹനത്തിന്റെ പാതയില്‍ നിന്ന് അകന്നു പോകുന്നതില്‍ അതുകൊണ്ട് കാര്യമില്ലെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. കുരിശില്‍ നിന്ന് അകന്നു പോകാതെ യേശുവിന്റെ പാത സ്വീകരിച്ചു കഷ്ടതകളെയും വേദനകളെയും ആശ്ലേഷിക്കണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.

വിശുദ്ധ പത്രോസിന്റെയും  പൗലോസിന്റെയും ജീവിതത്തെ സ്മരിക്കുന്ന വേളയിലാണ് പാപ്പ കുരിശും മഹത്വവും അഭേദ്യമാണെന്നും, അവയെപ്പോഴും ഒരുമിച്ചേ നിലനില്‍ക്കൂ എന്നും ചൂണ്ടിക്കാട്ടിയത്.

‘കുരിശിന്റെ വഴിയില്‍ നിന്നും അകന്നു മഹത്വത്തിന്റെ കൊടുമുടി കയറിയാലും അത് ആത്മവഞ്ചന ആകും, എന്തെന്നാല്‍ അത് ദൈവത്തിന്റെ മഹത്വമല്ല, അത് ശത്രുവിന്റെ കെണി മാത്രമാണ്,’ പാപ്പ പറഞ്ഞു. കഷ്ടപ്പാടുകളെ തരണം ചെയ്യാതെ കുറുക്കു വഴികളിലൂടെ നേടുന്ന വിജയം ശാശ്വതമല്ലെന്നും, അത് താല്‍ക്കാലിക ആനന്ദം മാത്രമേ നല്‍കൂ എന്നുമാണ് അദ്ദേഹം ഊന്നല്‍ നല്‍കി പറഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.