ഉണര്‍വ്വിന്റെ വാക്ക്; ഉയിരിന്റെ മാലാഖ

ജിന്‍സി സന്തോഷ്‌

ദൂതൻ അവളോടു പറഞ്ഞു: “മറിയമേ, നീ ഭയപ്പെടേണ്ട; ദൈവസന്നിധിയിൽ നീ കൃപ കണ്ടെത്തിയിരിക്കുന്നു” (ലൂക്കാ 1:30).

അപരന്റെ ജീവിതത്തിൽ ഉണർവ്വിന്റെ പൂത്തിരി കത്തിക്കാനും അതുപോലെ തന്നെ അവനിലെ പ്രകാശത്തെ തല്ലിക്കെടുത്താനും വാക്കിനോളം ശക്തമായത് ഒന്നുമില്ല. സകലവും നഷ്ടപ്പെട്ടതിന്റെ ഇരുളടഞ്ഞ ജീവിതം നയിക്കുന്നവനോട്, നിനക്കു താങ്ങായി ഞാന്‍ ഉണ്ടെന്നു പറഞ്ഞാൽ പ്രത്യാശയിലേയ്ക്ക് അവൻ മടങ്ങിവരും.

മനുഷ്യർ പറയുന്ന ഓരോ വ്യർത്ഥവാക്കിനും ദൈവസന്നിധിയിൽ കണക്ക് ബോധിപ്പിക്കേണ്ടി വരുമെന്ന് വചനം പഠിപ്പിക്കുന്നു. വാക്കുകളാൽ ആരെയും മുറിപ്പെടുത്തരുത്; ശപിക്കുകയുമരുത്. അനുഗ്രഹവചനങ്ങൾ ഉരുവിടുക. പണിതുയർത്താനും നട്ടുവളർത്താനും ഉപകരിക്കുന്ന കൃപയുടെ വാക്കുകളായിരിക്കട്ടെ നിന്റേത്. അപരന്റെ സഹനവേളകളിൽ നിന്റെ ചുണ്ടിൽ ആശ്വാസത്തിന്റെ, സമാധാനത്തിന്റെ ദൂത് തത്തിക്കളിക്കുമ്പോൾ നീയും ഒരു മാലാഖയായി മാറുന്നു.

ജിന്‍സി സന്തോഷ്‌

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.