ഭാവിയിലെ മാനവികത, സമ്പദ്‌വ്യവസ്ഥ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കായി വത്തിക്കാനും നാസയും ഒരുമിക്കുന്നു

വത്തിക്കാൻ നിരീക്ഷണകേന്ദ്രവും നാസയും ‘മനുഷ്യരാശിയുടെ ഭാവി, സമ്പദ്‌വ്യവസ്ഥ, അഫ്ഗാനിസ്ഥാൻ, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിസന്ധികൾ’ തുടങ്ങിയ വിഷയങ്ങളിൽ സംയുക്തമായി ചർച്ച നടത്തും. യുവതലമുറക്ക് നാളെയെക്കുറിച്ചുള്ള കാഴ്ചപ്പാട് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ‘മങ്ങിക്കിടക്കുന്ന പ്രതീക്ഷ’ എന്ന വിഷയത്തിൽ വിദഗ്ധർ സംസാരിക്കും.

‘നമുക്ക് സ്വപ്നം കാണാം’ എന്ന പ്രത്യേക അജണ്ടയോടെയാണ് വ്യത്യസ്തങ്ങളായ ചർച്ചകൾ ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടത്തപ്പെടുന്നത്. യുവാക്കളായ ലോകനേതാക്കളെ വികസിപ്പിക്കുന്നതിനായി ‘മാസ്റ്റർ ക്ലാസ് ലീഡർഷിപ്പ് വിത്ത് പോപ്പ് പ്രോഗ്രാം’ എന്ന പേരിൽ പാപ്പായോടൊപ്പം പ്രത്യേക പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

ആദ്യമായാണ് വത്തിക്കാൻ നാസയുമായി സഹകരിച്ചുകൊണ്ട് ഒരു പരിപാടി സംഘടിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.