ആരാധനാഗാനങ്ങളുടെ മികച്ച ശേഖരവുമായി ‘തിരു സന്നിധാനം’ ആല്‍ബം

ക്രിസ്തീയ ഭക്തിഗാനങ്ങളുടെ മികച്ച ശേഖരവുമായി ‘തിരു സന്നിധാനം’ സിഡി പ്രകാശനം ചെയ്തു. ഫാ. സാഞ്ചസ് കൊച്ചുപറമ്പില്‍ എം സി ബി എസ്- ആണ് ഈ സംഗീത സംരംഭത്തിനു പിന്നില്‍. പത്തോന്‍പതോളം ഗാനങ്ങളടങ്ങിയ ആല്‍ബത്തിലെ കൂടുതല്‍ ഗാനങ്ങളുടെയും രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. സാഞ്ചസ് കൊച്ചുപറമ്പില്‍ തന്നെയാണ്.

വൈദികര്‍ ഉള്‍പ്പെടെ മറ്റു 11 പേര്‍ കൂടി രചിച്ച ഗാനങ്ങള്‍ ആല്‍ബത്തിലുണ്ട്  ജേക്കബ് കൊരട്ടി, പ്രദീപ് ടോം എന്നിവർ ചേർന്നാണ് സംഗീത സംവിധാനം  നിർവഹിച്ചിരിക്കുന്നത്. കെസ്റ്റർ, ബിജു നാരായണൻ, വിൽ‌സൺ പിറവിത്താനം, ബോബി സേവ്യർ, ബിജു കറുകുറ്റി, വിൽസ്വരാജ്,മൈഥിലി, എലിസബത്ത് രാജു, ചിത്ര അരുൺ ജോസിമീർ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ