ഈശോയുടെ മുൾമുടി വീണ്ടും പുനഃപ്രതിഷ്ഠിച്ചു

ഏപ്രിൽ മാസത്തിൽ നോട്രെ ദാം കത്തീഡ്രലിലെ തീപിടുത്തത്തിൽ നിന്ന് സുരക്ഷിതമായി സംരക്ഷിച്ച അമൂല്യമായ തിരുശേഷിപ്പ് ‘ഈശോയുടെ മുൾക്കിരീടം’ പൊതുജനങ്ങൾക്ക് കാണുവാനും പ്രാർത്ഥിക്കുവാനുമായി പാരീസിൽ പുനഃപ്രതിഷ്ഠിച്ചു. സെന്റ് ജെർമെയ്ൻ എൽ ആക്സറോയിസ് പള്ളിയിൽ വെള്ളിയാഴ്ചയാണ് വണക്കത്തിനായി തിരുശേഷിപ്പ് സ്ഥാപിച്ചത്.

ഈശോയുടെ കുരിശുമരണ സമയത്ത് അവിടുത്തെ ശിരസിൽ വച്ചിരുന്ന മുൾക്കിരീടം, പതിമൂന്നാം നൂറ്റാണ്ടിൽ ലൂയി ഒമ്പതാമൻ രാജാവാണ് പാരീസിലേയ്ക്ക് കൊണ്ടുവന്നത്. നോട്രെ ദാം കത്തീഡ്രലിൽ സൂക്ഷിച്ചിരുന്ന ഈ അമൂല്യ തിരുശേഷിപ്പ് ഏപ്രിൽ മാസത്തെ തീപിടിത്തത്തിൽ നശിക്കാതെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിതമായി നീക്കിയിരുന്നു. അതിനുശേഷം ഈ തിരുശേഷിപ്പ് ലൂവ്രെ മ്യൂസിയത്തിലെ ഒരു സുരക്ഷിത സ്ഥലത്ത് സൂക്ഷിക്കുകയായിരുന്നു.