ക്രിസ്തുമസ് കാലത്ത് ശ്രദ്ധേയമായി ‘ബെത്ലഹേമിലെ കൺമണി…’ എന്ന ഗാനം   

ക്രിസ്തുമസ് നാളുകളെ കൂടുതൽ വർണ്ണാഭമാക്കാൻ പുറത്തിറങ്ങിയ ‘ബെത്ലഹേമിലെ കൺമണി…’ എന്ന ക്രിസ്തുമസ് ഗാനം ശ്രദ്ധേയമാകുന്നു. ‘റൂഹാ വൈബ്‌സ്’ ആണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഈ ക്രിസ്തുമസ് ഗാനത്തിന്റെ ആശയം, രചന എന്നിവ നിർവഹിച്ചിരിക്കുന്നത് റൂഹാലയ മേജർ സെമിനാരിയിലെ ഒന്നാം വർഷ തിയോളജി വിദ്യാർത്ഥിയായ ബ്രദർ അനിറ്റ് മുല്ലശേരിയും സംവിധാനം ബ്രദർ ആഷിൽ കിഴക്കേക്കരയും ആണ്. ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ സംഗീതം ബ്രദർ അലൻ വർഗീസ് ആണ് നിർവഹിച്ചിരിക്കുന്നത്.

ഇതിൽ അഭിനയിച്ചിരിക്കുന്നത് റൂഹാലയ സെമിനാരിയിലെ തന്നെ ബ്രദേഴ്സും വൈസ് റെക്ടർ ഫാ. മനോജ് പാറയ്ക്കലും ആണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.