സ്വര്‍ഗ്ഗം ഈ തിരുഹൃദയം

തിരുവചനത്തില്‍ ആയിരത്തിലധികം ആവര്‍ത്തിക്കുന്ന ‘ഹൃദയം’ എന്ന വാക്ക്, ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. പ്രവാചകന്മാരും വേദപണ്ഡിതരുമൊക്കെ ദൈവത്തിന്റെ ഹൃദയവികാരങ്ങള്‍ വളരെ മധുരമായി പഴയനിയമങ്ങളില്‍ എഴുതിവയ്ക്കുന്നുണ്ട്!! എന്നാല്‍, ക്രിസ്തു തന്നെ സ്വയം വര്‍ണ്ണിച്ചത്, അവന്റെ സ്‌നേഹത്തെ വെളിപ്പെടുത്തിയത്, ഹൃദയം തുറന്നുകാട്ടി തന്നെയാണ്. ഇനി മനുഷ്യനില്‍ നിന്നു മറയ്ക്കാന്‍ ദൈവത്തിന് ഒന്നുമില്ല. സ്വര്‍ഗ്ഗം ഇനിയും മനുഷ്യന് അന്യവുമല്ല.

എന്നാല്‍, മനുഷ്യനെ സംബന്ധിച്ച് ഒരാള്‍ സ്വയം തുറന്നുകാട്ടിയാലും എല്ലാവരാലും അംഗീകരിക്കപ്പെടണം എന്നൊന്നുമില്ല. അതുകൊണ്ടു തന്നെയാണല്ലോ, ക്രിസ്തുവിന്റെ ഹൃദയം മറ്റൊരു ഹൃദയത്തോടും തുലനം ചെയ്യാനാവാത്തത്!! അന്നും ഇന്നും ആ വ്യക്തിത്വത്തെ അംഗീകരിക്കാന്‍ കഴിയാത്തവരുണ്ട്. പലപ്പോഴും എന്റെ ചെയ്തികളിലൂടെ ഞാനും ആ ഹൃദയത്തെ നിഷേധിക്കുന്നു. ദൈവമേ, അങ്ങ് വെളിപ്പെടുത്തിയ അങ്ങയുടെ ഹൃദയത്തില്‍ എന്റെ അഹന്തയും അഹങ്കാരവും വെടിഞ്ഞ് ആ ഹൃദയം ഏറ്റുവാങ്ങുവാന്‍ എനിക്കും കൃപ നല്‍കണമേ.

റോസിനാ പീറ്റി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.