വനിതാ കമ്മീഷന്റെ കുമ്പസാരത്തിനെതിരെ ഉള്ള പരാമർശം ഭരണഘടന വിരുദ്ധം: കെ സി ബി സി

വിശുദ്ധ കുമ്പസാരത്തെ നിരോധിക്കണം എന്ന് വനിതാ കമ്മീഷന്റെ ശുപാർശ ഭരണഘടന വിരുദ്ധം ആണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമതി (കെ സി ബി സി).

ഒറ്റപ്പെട്ട ആരോപണത്തിന്റെ പേരിൽ കുമ്പസാരം എന്ന കുദാശയുടെ ദൈവശാസ്ത്രപരവും ധർമികപരവുമായ വശങ്ങൾ പരിഗണിക്കാതെ ബന്ധപ്പെട്ടവരുടെ ആലോചിക്കാതെ കത്തോലിക്കാ സഭയെ കേൾക്കാതെ വനിതാ കമ്മീഷന്റെ അധികാര പരിധിയിൽ വരാത്ത വിഷയത്തെ കുറിച്ച് ഏകപക്ഷിയമായി റിപ്പോർട്ട് നൽകിയത് നിരുത്തരാവാത്ത പരവും ദുരുദ്ദേശപരവും ആണെന്ന് കെ സി ബി സി ചൂണ്ടി കാട്ടി.

കുമ്പസാരം ക്രൈസ്തവ വിശ്വാസം അനുസരിച്ച് ഒരു കൂദാശ ആണ്. നിത്യ രക്ഷക്ക് ഉള്ള മാർഗം ആണ് കുമ്പസാരം. കുമ്പസാര രഹസ്യം സൂക്ഷിക്കുവാൻ ജീവത്യാഗം ചെയ്തവർ കാതോലിക്കാ സഭയുടെ ചരിത്രത്തിൽ ഉണ്ട്. ഇന്ത്യൻ ഭരണ ഘടന നൽകുന്ന മത സ്വാതന്ത്ര്യത്തിന്റെ ലംഘനം ആണ് വനിതാ കമ്മീഷന്റെ ശുപാർശ. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ് ഇത് എന്നും. ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കും എന്നും കെ സി ബി സി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.