വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഒരുക്കങ്ങൾ പൂർത്തിയായി

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന് ഭരണങ്ങാനത് ഒരുക്കങ്ങൾ പൂർത്തിയായി. ദിവസവും വിശുദ്ധ കുർബാനകൾ, നൊവേന, മെഴുകു തിരി പ്രതീക്ഷണം അൽഫോൻസാ തീർത്ഥാടനം, സായാഹ്ന പ്രാർത്ഥനകൾ തുടങ്ങിയവയാണ് തിരുന്നാളിനോടനുബന്ധിച്ചുള്ള പ്രധാന പരിപാടികൾ.

തിരുന്നാൾ ദിവസങ്ങളിൽ രൂപത അദ്യക്ഷൻ മാരുടെ നേതൃത്വത്തിൽ രാവിലെ 11 മണിക്ക് വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ദിവസവും പുലർച്ചെ 5.15, 6.30, 8.30, 11.00 ഉച്ച കഴിഞ്ഞ് 2.30, 4.00, 5.00 എന്നി സമയങ്ങളിൽ വിശുദ്ധ കുർബാനയും 6. 30 ന് ജപമാല, മെഴുക് തിരി പ്രതീക്ഷണം എന്നിവ ഉണ്ടായിരിക്കും.

19ന് രാവിലെ 10. 45 ന് പാല രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് തിരുനാളിന് കോടിയേറ്റും തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ പാല രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യ കാർമികത്വം വഹിക്കും. ഉച്ച കഴിഞ്ഞ് 3. 30 ന് ജർമനിയിലെ കൊളോൺ അതിരൂപത മെത്രാപോലിത്ത കർദിനാൾ റെയ്‌നർ വോൾക്കിന് സ്വീകരണം നൽകും.

തുടർന്നുള്ള ദിവസങ്ങളിൽ വിവിധ രൂപത അധ്യക്ഷന്മാർ വിശുദ്ധ ബലി അർപ്പിക്കും. 26 ന് രാത്രി ഏഴിന് ഫ്യൂഷൻ മെഗാ ഷോ- മാർഗം തെളിച്ച മാർത്തോമാ പാരിഷ് ഹോളിൽ അവതരിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.