സിയേറാ ലിയോണിലെ പുരോഹിതരിൽ ഭൂരിഭാഗവും മുസ്ലീങ്ങളുടെ മക്കളെന്ന് ബിഷപ്പ്

സിയേറ ലിയോണിലെ കത്തോലിക്കാ പുരോഹിതരിൽ ഭൂരിഭാഗവും മുസ്ലീങ്ങളുടെ മക്കളാണെന്ന് വെളിപ്പെടുത്തി ബിഷപ്പ് നാതാലെ പഗനെല്ലി. ഏപ്രിൽ 25-ന് പുറത്തിറങ്ങിയ കത്തോലിക്കാ മാസികയിലെ അഭിമുഖത്തിലാണ് ബിഷപ്പ് പഗനെല്ലി ഇപ്രകാരം വെളിപ്പെടുത്തിയത്.

“സിയേറാ ലിയോണിലെ മിക്ക പുരോഹിതന്മാരും മുസ്ലീങ്ങളുടെ മക്കളാണ്. അതിനുകാരണമായത് കത്തോലിക്കാ സ്കൂളുകളാണ്. സേവേറിയയിൽ വന്നപ്പോൾ രാജ്യത്തിന്റെ വടക്ക് ഭാഗത്ത് സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ ആദ്യം പ്രൈമറി സ്കൂളുകളും പിന്നീട് സെക്കൻഡറി സ്കൂളുകളും സ്ഥാപിക്കാൻ തുടങ്ങി. കത്തോലിക്കാ സ്‌കൂളുകളാണ് സുവിശേഷവൽക്കരണത്തിന് കാരണമായത്”- ബിഷപ്പ് പഗനെല്ലി പങ്കുവച്ചു. മുസ്ലീം ഗോത്രത്തലവന്മാര്‍ക്ക് ഓരോ ഗ്രാമത്തിലും കത്തോലിക്കാ സ്കൂളുകൾ വേണമെന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അതിനു കഴിഞ്ഞിട്ടില്ലെന്ന് ബിഷപ്പ് വ്യക്തമാക്കി. സിയേറ ലിയോണിലെ നാല് രൂപതകളിലായി ഇപ്പോൾ നൂറിലധികം വൈദികരുണ്ടെന്നും മക്കെനിയിലെ ഇപ്പോഴത്തെ ബിഷപ്പ് ബോബ് ജോൺ ഹസൻ കൊറോമ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ആളാണെന്നും അദ്ദേഹം വെളിപ്പെടുത്തി.

66 -കാരനായ ബിഷപ്പ് പഗനെല്ലി 2005- ലാണ് സേവേറിയൻ മിഷനറിയായി സിയേറ ലിയോണിലെത്തുന്നത്. 22 വർഷം മെക്സിക്കോയിൽ മിഷനറിയായി ചെലവഴിച്ച അദ്ദേഹം 2012 മുതൽ 2023 വരെ സിയേറ ലിയോണിലെ മാകെനി രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.