സിഡ്‌നിയില്‍ ബിഷപ്പിനെ ആക്രമിച്ച സംഭവം; അഞ്ചു കൂട്ടാളികളും പിടിയില്‍

സിഡ്‌നിയില്‍ പള്ളിയ്ക്കുള്ളില്‍ വച്ച് ബിഷപ്പിനെ ആക്രമിച്ച സംഭവത്തില്‍ പതിനാറുകാരനും കൂട്ടാളികളും പിടിയില്‍. കുറ്റകൃത്യം ആസൂത്രണം ചെയ്തതിനും ആക്രമണത്തിനുവേണ്ട സഹായം ചെയ്തതിനുമാണ് അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

പ്രതികള്‍ എല്ലാവരും 17 വയസില്‍ താഴെയുള്ളവരാണ്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് എല്ലാവരേയും അറസ്റ്റ് ചെയ്തത്. ബിഷപ്പിനെ കുത്തിയ കൗമാരക്കാരനെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി ആക്രോശിച്ചാണ് ഏപ്രില്‍ 15- ന് സിഡ്‌നിയിലെ പള്ളിയില്‍ പ്രസംഗിക്കുന്നതിനിടെ മെത്രാന്‍ മാര്‍ മാറി ഇമ്മാനുവേലിനെയും വൈദികന്‍ ഫാ. ഐസക് റോയലിനെയും കൗമാരക്കാരന്‍ കുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.