വീട്ടിലെ കൊന്ത ചൊല്ലല്‍ കൂടുതല്‍ സുന്ദരമാക്കാന്‍

ജപമാല പരിശുദ്ധ  കന്യാമറിയത്തോട് ചേർന്നു ദൈവകുമാരനെ സ്തുതിക്കുന്ന മനോഹരമായ പ്രാർത്ഥനയാണ്. ക്രൈസ്തവ കുടുംബങ്ങളെ പ്രാർത്ഥനാനിഭരമാക്കുന്നതിലും ദൈവത്തോട് ചേർത്തു നിർത്തുന്നതിലും ജപമാലക്കുള്ള പങ്കു വളരെ വലുതാണ്.

കൂടാതെ അനുദിന ജീവിതത്തിൽ സഹനങ്ങളെയും പ്രതിസന്ധികളെയും തരണം ചെയ്യുന്നതിനും മാതാവിന്റെ സംരക്ഷണം   ഉറപ്പാക്കുന്നതിനും ജപമാല സമർപ്പണം വിശ്വസികളെ പ്രാപ്‌തരാക്കുന്നു. പ്രലോഭനങ്ങളെ അതിജീവിക്കുവാനും പൈശാചികമായ ഉപദ്രപങ്ങളിൽ നിന്ന് രക്ഷ നേടാനുമുള്ള പ്രാർത്ഥനയുടെ ആയുധമായി ആണ് സഭ ജപമാലയെ ഉയർത്തി കാണിക്കുന്നത്.

അനുദിനം കുടുംബങ്ങളിൽ ആവർത്തിക്കപ്പെടുന്ന പ്രാർത്ഥനയാണ് ജപമാലയെങ്കിലും ചിലപ്പോഴെങ്കിലും  ആവർത്തന വിരസത കടന്നു വരാറുണ്ട്. കുട്ടികളുള്ള കുടുംബങ്ങളില്‍ കുട്ടിക്കളികള്‍ക്ക് ഉള്ള സമയമായും ജപമാലയുടെ അവസരങ്ങള്‍ മാറാറുണ്ട്. കേവലം ഒരു പ്രാർത്ഥനാരീതി മാത്രമായി ചുരുങ്ങി പോകാതെ കുടുംബാംഗങ്ങളെ പ്രായഭേദമെന്യേ ജപമാല അർപ്പണത്തിന്റെ പരിപൂർണമായ അനുഭവത്തിലേക്ക് എത്തിക്കുന്നതിനുള്ള 8  മാർഗങ്ങളാണ് ആണ്  താഴെ സൂചിപ്പിക്കുന്നത്.

1. ജപമാല വ്യക്തിപരമാക്കുക: എല്ലാ കുടുംബാംഗങ്ങൾക്കും സ്വന്തവുമായി ഒരു ജപമാല ഉണ്ടായിരിക്കുന്നത് നല്ലതാണു. കുട്ടികൾ ചിലപ്പോൾ ജപമാലകൊണ്ട് കളിച്ചെന്നിരിക്കും. യുവതികൾ കഴുത്തിൽ അണിയും.  യുവാക്കൾ അഴിക്കാൻ പറ്റാത്ത ഒരു വള്ളിയായും അതിനെ ഉപയോഗിച്ചേക്കാം. എന്ത് തന്നെ ആയാലും അത് ജപമാലയുമായി അടുപ്പത്തിലെത്താൻ അവരെ സഹായിക്കുകയും അത് അവരിലേക്ക്‌ ജപമാലയോടുള്ള ഭക്തി വളരുന്നതിന് കാരണമാകുകയും ചെയ്യും.

2. ജപമാല ഒരു ശീലമാക്കി മാറ്റുക:  തിരക്കുകളും ആകുലതകളും ഇല്ലാത്തൊരു ഒരു സമയം കുടുംബം മുഴുവനും ഒരുമിച്ചിരുന്നു ജപമാല അർപ്പിക്കുന്നതിനായി  തിരഞ്ഞെടുക്കുക. അതിനു സാധിച്ചില്ലെങ്കിൽ അടുത്ത ദിവസം തീർച്ചയായും സമയം കണ്ടെത്തുക.

3. പ്രാർത്ഥനയ്ക്കാവശ്യമായ സാഹചര്യം സൃഷ്ടിക്കുക:  പ്രാർത്ഥനയ്ക്കായി ഒരു സാകാര്യം സൃഷ്ടിക്കുക. അതിലൂടെ കുട്ടികൾക്ക് മനസിലാക്കണം കുടുംബത്തിലെ മറ്റു അവസരങ്ങളിൽ നിന്ന് വ്യത്യസ്തമാണ് പ്രാർത്ഥനയുടെ സമയം എന്ന്. സാധിക്കുമെങ്കിൽ തിരികൾ കത്തിച്ചു വെക്കുകയും കുടുംബാംഗങ്ങളെ പ്രാർത്ഥനയുടെ അനുഭവത്തിലേക്കു നയിക്കുന്നതിനായി നേർത്ത സ്വരത്തിൽ സംഗീതഉപകരണം വായിക്കുകയും ചെയ്യാം.

4. ചെറുതായി ആരംഭിക്കുക: ക്ഷമയോടെ തുടങ്ങുക. കുട്ടികളുമായി പ്രർത്ഥനയിൽ ആയിരിക്കുമ്പോൾ ഒറ്റയടിക്ക് എല്ലാം ചൊല്ലി തീർക്കുന്ന രീതിയിലേക്കു എത്തരുത്. സാവകാശം ആരംഭിച്ചു സമയമെടുത്ത്  പ്രാർത്ഥനയുടെ അനുഭവത്തിലേക്ക് എത്തുക.

5. ലളിതമാക്കുക: കുട്ടികള്‍ക്ക് നന്മ നിറഞ്ഞ മറിയമേ , സ്വര്‍ഗസ്ഥനായ പിതാവേ തുടങ്ങിയ പ്രാര്‍ത്ഥനകള്‍ എളുപ്പത്തില്‍ പഠിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് ജപമാല. അതിനാല്‍ കുട്ടികള്‍ക്ക് സ്വര്‍ഗസ്ഥനായ പിതാവിന്റെയു പരിശുദ്ധ അമ്മയുടെയും കഥകളും ജീവിതവും പറഞ്ഞു കൊടുകുക.

6. എല്ലാ കുടുംബാംഗങ്ങളെയും ഉള്‍ക്കൊള്ളിക്കാം: കുട്ടികള്‍ക്ക് ഒരു പങ്കുണ്ടെങ്കില്‍ അവര്‍ കൂടുതല്‍ ശ്രദ്ധയോടും ഉത്സാഹത്തോടും പങ്കെടുക്കും. കുട്ടികളുടെ പ്രായത്തിനനുസൃതമായ ചെറിയ പ്രാര്‍ത്ഥനകള്‍ ചൊല്ലുവാന്‍ പ്രേരിപ്പിക്കുക.

7. കുട്ടികളെ പഠിപ്പിക്കുക: കുട്ടികളെ അവരുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ നിന്ന് കൊണ്ട് ജപമാല പഠിപ്പിക്കുക. അവര്‍ ആകാംഷാഭരിതരായി ചോദ്യങ്ങള്‍ ചോദിക്കും. അവരുടെ സംശയങ്ങള്‍ക്ക് മറുപടി ആവശ്യമാണെങ്കില്‍ അത് നല്‍കിയിട്ട് പ്രാര്‍ത്ഥന തുടരുക. മുതിര്‍ന്നവരാനെങ്കില്‍ പ്രാര്‍ത്ഥനയ്ക്ക് ശേഷം സംശയനിവാരണം നടത്തുക.

8. തുടങ്ങുക:  പ്രാര്‍ത്ഥന തുടങ്ങുക. അതിനു വീട്ടിലെ പോലെ അനുയോജ്യമായ  സ്ഥലം വേറെ ഇല്ല.

ഇതുപോലെ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് കുടുംബങ്ങളില്‍ ജപമാലയര്‍പ്പണം സജ്ജീവമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.