ജപമാല പ്രാർത്ഥനയുടെ ശക്തിയെക്കുറിച്ച് വിവരിച്ച് പോളിഷ് ഡോക്യുമെന്ററി 

ജപമാല ചൊല്ലുമ്പോൾ എന്ത് സംഭവിക്കുന്നു എന്ന് വിശദമാക്കുന്ന പോളിഷ് ഡോക്യുമെന്ററിയെ നെഞ്ചിലേറ്റി വിശ്വാസികൾ. ജപമാല ചൊല്ലുന്നതു കൊണ്ട് ജീവിതത്തിലോ, മരണസമയത്തോ ഏതെങ്കിലും വിധത്തിലുള്ള ഗുണങ്ങള്‍ ഉണ്ടാകുമോയെന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന “സ്റ്റോറീസ് ഓഫ് ദി റോസറി: നൗ ആന്‍ഡ്‌ ദി ഔര്‍ ഓഫ് ഡെത്ത്” എന്ന ഡോക്യുമെന്ററിയാണ് ലോക ശ്രദ്ധയാകർഷിക്കുന്നത്.

ഹിസ്റ്റോറിയാസ് ഡെല്‍ റൊസാരിയോ സംവിധാനം ചെയ്ത ആന്‍ഡ്രെസ് ഗാരിഗോയുടെ ഉള്‍പ്പെടെ അഞ്ചു കഥകളാണ് ഈ ഡോക്യുമെന്ററിയില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്.

സ്വന്തം മകനെ തീവ്രവാദികള്‍ പുഴയില്‍ എറിഞ്ഞതിനു ശേഷം അവളെ കഴുത്തു മുറിച്ച് കൊലപ്പെടുത്തുവാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും  ജപമാല ചൊല്ലുകയായിരുന്ന നൈജീരിയൻ സ്ത്രീയുടെ ജീവിതവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

പോളണ്ടുകാരായ മാരിയൂസ് പിലിസും, ഡാരിയൂസ് വാലൂസിയാകുമാണ് ഡോക്യുമെന്ററിക്കു പിന്നിൽ പ്രവർത്തിച്ചത്. ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ സിനിമ ഇതുവരെ കണ്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.