‘ദി പാഷൻ ഓഫ് ക്രൈസ്റ്റ്: എ മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ’ ഡോക്യുമെന്ററി സ്പെയിനിൽ പ്രദർശനത്തിന്

കോവിഡ് പകർച്ചവ്യാധി മൂലം കുറച്ചു തടസങ്ങൾ നേരിട്ടെങ്കിലും അവസാനം, ‘ദി പാഷൻ ഓഫ് ക്രൈസ്റ്റ്: എ മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ’ എന്ന ഡോക്യുമെന്ററി സ്പെയിനിൽ പ്രദർശനത്തിനെത്തി. ചരിത്രത്തെ മാറ്റിമറിച്ച ക്രിസ്തുവിന്റെ കുരിശുമരണവുമായി ബന്ധപ്പെട്ട് മുമ്പ് അജ്ഞാതമായിരുന്ന പല വിവരങ്ങളും ഈ ഡോക്യുമെന്ററിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ഡോക്യുമെന്ററി ഡയറക്ടറായിരുന്ന അന്റോണിയോ ഒലിവിക് പറയുന്നത് ഇപ്രകാരമാണ്. ധാരാളം പുരാവസ്തു, ചരിത്ര ഘടകങ്ങൾ ഈ ഡോക്യുമെന്ററിയിൽ അടങ്ങിയിട്ടുണ്ട്. ക്രിസ്തുവിന്റെ മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാ സ്രോതസ്സുകളിൽ നിന്നുമുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.” ഫോറൻസിക് ഡെർമറ്റോളജിസ്റ്റുകളിൽ നിന്നും ചരിത്ര വിദഗ്ധരിൽ നിന്നുമുള്ള സംഭാവനകൾ ഈ ഡോക്യുമെന്ററിയിൽ ലഭ്യമാക്കിയിട്ടുണ്ട്.

“ആണികൾ കൈയിലല്ല തറച്ചത്, മറിച്ച് കൈത്തണ്ടയിലാണ്. ശരീരത്തിന്റെ മുഴുവൻ ഭാരത്തെയും കൈകൾക്ക് താങ്ങാൻ കഴിയാത്തതിനാലാണ് ഇത് സംഭവിച്ചതെന്ന് പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്.” -ഇറ്റലിയിലെ ടൂറിനിലെ ഫോറൻസിക് ഡോക്ടർ സ്‌റ്റെഫാനോ സാക്കാ പറയുന്നു. 45 മിനിറ്റോളം ദൈർഘ്യമുള്ളതാണ് ഈ ഡോക്യുമെന്ററി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

അഭിപ്രായങ്ങൾ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.