ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നീക്കം പിന്‍വലിക്കണം: കെ.സി.സി 

ഞായറാഴ്ച സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കോട്ടയം അതിരൂപതയുടെ അത്മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്.

ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്‌ടോബര്‍ 2 ഞായറാഴ്ച പ്രവൃത്തിദിനമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണം. ക്രൈസ്തവര്‍ പ്രത്യേക പ്രാധാന്യം കല്പിക്കുകയും ആചരിക്കുകയും ചെയ്യുന്ന ദിവസമാണ് ഞായറാഴ്ച. ഒക്‌ടോബര്‍ രണ്ടിന് സംസ്ഥാനവ്യാപകമായി നിശ്ചയിച്ചിരിക്കുന്ന പരിപാടികള്‍ ഒക്‌ടോബര്‍ ഒന്നിനോ, മൂന്നിനോ പുനഃക്രമീകരിക്കണമെന്നും ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.സി.സി അതിരൂപതാ ചാപ്ലെയിന്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, സെക്രട്ടറി ബിനോയി ഇടയാടിയില്‍ അതിരൂപതാ ഭാരവാഹികളായ ഡോ. ലൂക്കോസ് പുത്തന്‍പുരയ്ക്കല്‍, സ്റ്റീഫന്‍ കുന്നുംപുറം, തോമസ് അറക്കത്തറ, തോമസ് അരയത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബിനോയി ഇടയാടിയില്‍, സെക്രട്ടറി 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.