“പരിശുദ്ധ അമ്മയെ ഓർമ്മപ്പെടുത്തിയപ്പോൾ സാത്താൻ പറഞ്ഞത്”: ഒരു സന്യാസിനിയുടെ സാക്ഷ്യം

ജപമാല പ്രാർത്ഥനയും മാതാവിനോടുള്ള മധ്യസ്ഥതയും പിശാചിന്റെ തല തകർക്കുവാനും പ്രലോഭനങ്ങളെ അതിജീവിക്കുവാനും ഉള്ള വലിയ ഒരു മാർഗ്ഗമായി ആണ് സഭ പഠിപ്പിക്കുന്നത്. അത്തരത്തിൽ പരിശുദ്ധ അമ്മയുടെ സാന്നിധ്യത്തെ കുറിച്ച് പിശാചിനെ  ഓർമ്മപ്പെടുത്തിയ ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ഏഞ്ചല മുസോലെസി എന്ന ഫ്രാൻസിസ്‌ക്കൻ സന്യാസിനി.

റോമാ രൂപതയിലെ അറിയപ്പെടുന്ന ഭൂതോച്ചാടകനായ ഗബ്രിയേൽ അമോർത്ത് എന്ന വൈദികന്റെ സഹായിയായി 30 വർഷം പ്രവർത്തിച്ച വ്യക്തിയാണ് സിസ്റ്റർ. ചിൽഡ്രൻ ഓഫ് ലൈറ്റ് എന്ന മദ്ധ്യസ്ഥ പ്രാർത്ഥനാ സംഘം സ്ഥാപിച്ച സിസ്റ്റർ പ്രാർത്ഥന സഹായം ആവശ്യപ്പെടുന്ന സുഹൃത്തുക്കൾക്കും പരിചയക്കാർക്കും മറ്റ് ആളുകൾക്കായും പ്രാർത്ഥിച്ചു പോരുന്നു.

ഒരിക്കൽ പിശാചുബാധിതനായ ഒരു വ്യക്തിയുടെ പക്കൽ പ്രാർത്ഥിക്കുവാൻ പോയി. വൈദികരും ഒപ്പം ഉണ്ടായിരുന്നു. ആദ്യ ഘട്ട പ്രാർത്ഥ കഴിഞ്ഞു. വിടുതൽ പ്രാർത്ഥനയിലേക്ക് കടന്നു. പെട്ടന്ന് ആ വ്യക്തിയുടെ ഉള്ളിൽ കയറിയ പിശാച് ദേഷ്യപ്പെട്ട് അലറിക്കൊണ്ട് പറഞ്ഞു ” ഞാൻ നിന്നെ കൊല്ലും, ഞാൻ നിന്നെ കൊല്ലും”. തെല്ലും ഭയക്കാതെ സിസ്റ്റർ മറുപടി പറഞ്ഞു “നീ എന്നെ ഒന്നും ചെയ്യുകയില്ല. കാരണം ഞാൻ അമലോത്ഭവയുടെ സംരക്ഷണയിലാണ്.” പെട്ടന്ന് തന്നെ പരിശുദ്ധ അമ്മയുടെ രൂപം ഉയർത്തിപ്പിടിച്ചു. എന്നിട്ട് ഞാൻ അമലോത്ഭവയുടെ തണലിലാണ് എന്ന് മൂന്നു തവണ ആവർത്തിച്ചു പറഞ്ഞു.

മൂന്നാം പ്രാവശ്യം അമലോത്ഭവ മാതാവിന്റെ സംരക്ഷണത്തിന്റെ കാര്യം ഓർമ്മപ്പെടുത്തിയപ്പോൾ അതുവരെ അലറിക്കൊണ്ടും ആക്രോശിച്ചു കൊണ്ടും ഇരുന്ന സാത്താൻ കരയാൻ തുടങ്ങി. ആദ്യം സംഭവം കണ്ടപ്പോൾ അന്ധാളിച്ചു പോയി എങ്കിലും സാത്താന്റെ തല തകർക്കുന്നവളാണ് പരിശുദ്ധ അമ്മ എന്ന സത്യം അറിയാവുന്നത് കൊണ്ടാണ് അവൻ നിലവിളിക്കുന്നതെന്നു സിസ്റ്ററിനു മനസിലായി. പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് കീഴിൽ ഉള്ളവരെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന് സാത്താന് അറിയാം. അതിനാൽ തന്നെ അവനെ ഭയപ്പെടേണ്ട. സിസ്റ്റർ പറയുന്നു.

മറ്റൊരവസരത്തിൽ പിശാച്ബാധിതനായ ഒരു വ്യക്തിയ്ക്കായി വൈദികർക്കൊപ്പം പ്രാർത്ഥിക്കുമ്പോൾ അവൻ പറഞ്ഞു. ഒരു സ്ത്രീയുടെയും ആജ്ഞ അവൻ അനുസരിക്കുകയില്ല എന്ന്. അങ്ങനെ അല്ല എന്ന് പറഞ്ഞു പരിശുദ്ധ അമ്മയുടെ രൂപം ചൂണ്ടിക്കാട്ടുമ്പോൾ നിമിഷ നേരത്തിനുള്ളിൽ ആൾ ശാന്തനാകുന്നത് കാണാൻ സിസ്റ്ററിനു കഴിഞ്ഞിട്ടുണ്ട്. പലപ്പോഴും പരിശുദ്ധ കന്യകാമറിയം എന്റെ അമ്മയല്ല നിങ്ങളുടെ അമ്മയാണ് എന്ന് പറയുന്നതായി കേട്ടിട്ടുണ്ട് എന്നും സിസ്റ്റർ വെളിപ്പെടുത്തുന്നു.

ഇന്ന് പലപ്പോഴും സാത്താൻ ആക്രമിക്കുന്നത് കുടുംബങ്ങളെയാണ്. കാരണം കുടുംബം പരിശുദ്ധ ത്രീത്വത്തിന്റെ വാസസ്ഥലമാണ്. സമൂഹത്തിന്റെ നിലനിൽപ്പിനു കാരണം കുടുംബങ്ങളാണ്. ദൈവ ചിന്തകൾ കടന്നു വരുന്നതും കുടുംബത്തിൽ നിന്ന് തന്നെ. അതിനാൽ തന്നെയാണ് പിശാച് കുടുംബങ്ങളെ ആക്രമിക്കുന്നത്. അതിനാൽ ക്രിസ്തീയ കുടുംബങ്ങളിൽ പരിശുദ്ധ അമ്മയോടുള്ള മധ്യസ്ഥ പ്രാർത്ഥന ശക്തമാക്കണം. സിസ്റ്റർ മുന്നറിയിപ്പ് നൽകി.