ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷൻ മലബാർ റീജിയൺ ഭാരവാഹികളെ തെരഞ്ഞെടുത്തു

കോട്ടയം അതിരൂപതയുടെ വനിതാ അത്മായ സംഘടനയായ ക്‌നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ മലബാർ റീജിയണിലെ അടുത്ത മൂന്നുവർഷത്തേക്കുള്ള മലബാർ റീജിയൺ ഭാരവാഹികളെ തെരഞ്ഞെടുത്തു.

മലബാറിലെ അഞ്ച് ഫൊറോനകളിലെ ഭാരവാഹികൾ പങ്കെടുത്ത തെരഞ്ഞെടുപ്പിൽ കോട്ടയം അതിരൂപതാ വികാരി ജനറാളും കെ.സി.ഡബ്ല്യു.എ ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. മലബാർ റീജിയൺ ചാപ്ലെയിൻ ഫാ. ജോസ് നെടുങ്ങാട്ട് ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി. അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ സമാപനസന്ദേശം നൽകി.

പെണ്ണമ്മ ജെയിംസ് വലിയപറമ്പിൽ പ്രസിഡന്റായും, ബിൻസി ഷിബു മാറികവീട്ടിൽ സെക്രട്ടറിയായും, ജോളി വിൽസന്റ് ആളോത്ത് ട്രഷററായും, ബിന്ദു ജോൺ കൊളക്കാട്ടുകുടിയിൽ വൈസ് പ്രസിഡന്റായും, ജയ്‌മോൾ രാജു മുകളേൽ ജോയിന്റ് സെക്രട്ടറിയായും, റ്റെസി സിബി തോട്ടപ്ലാക്കിൽ റീജിണൽ എക്‌സിക്യൂട്ടീവ് അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. കെ.സി.ഡബ്ല്യു.എ അതിരൂപതാ വൈസ് പ്രസിഡന്റ് ജയ്‌നമ്മ മോഹൻ തെരഞ്ഞെടുക്കപ്പെട്ടവർക്ക് ആശംസകളർപ്പിച്ച് പ്രസംഗിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.