പിതാവിന്റെ സ്നേഹം നമ്മെ തളർത്തുന്നില്ല: ഫ്രാൻസിസ് പാപ്പാ

ദൈവം എപ്പോഴും നമ്മോട് ചേർന്നിരിക്കുന്നു എന്നും മകൻ തിരികെ വരുന്നതും കാത്ത് മേൽക്കൂരക്കു മുകളിൽ കയറിനിന്നു നോക്കുന്ന സ്നേഹമുള്ള ഒരു പിതാവിനെപ്പോലെയാണ് അവിടുന്ന് എന്നും ഫ്രാൻസിസ് പാപ്പാ. പിതാവിന്റെ സ്നേഹം നമ്മെ ഒരിക്കലും തളർത്തുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“കൃത്രിമവിളക്കുകളുടെ പ്രകാശം നൽകുന്ന മൗലികജീവിതത്തിൽ നിന്നും ക്രിസ്തുവിന്റെ പുനരുത്ഥാനത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് അറിയാനുള്ള ജ്ഞാനം ലഭിക്കുവാനായി നമുക്ക് പ്രാർത്ഥിക്കാം. വെളിച്ചം ആവശ്യമാണ്. പക്ഷേ കൃത്രിമവെളിച്ചമല്ല, മറിച്ച് ജ്ഞാനത്തിന്റെ വെളിച്ചമാണ് നമുക്ക് ആവശ്യം” – പാപ്പാ പറഞ്ഞു.

ക്രിസ്തുവിന്റെ സന്ദേശത്തിൽ നിന്ന് വ്യതിചലിക്കുന്ന കർക്കശമായ മതബോധനത്തിന്റെ നിർദ്ദേശങ്ങൾക്കെതിരെ ഫ്രാൻസിസ് മാർപാപ്പ ക്രൈസ്തവർക്ക് നിർദ്ദേശം നൽകി. ഇത്തരം അവസരങ്ങളിൽ ദൈവാത്മാവിന്റെ അഭാവമാണ് ഉള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.