വനസംരക്ഷണത്തിന് പിന്തുണയുമായി പ്രാദേശിക ആംഗ്ലിക്കന്‍ സഭ 

മൗ വനത്തിനു സംരക്ഷണം ആഹ്വാനം ചെയ്ത് കെനിയയിലെ പ്രാദേശിക ആംഗ്ലിക്കന്‍ സഭ. ഈ പ്രദേശത്തിന്റെ ചൂഷണത്തിനു സഭ അനുവദിക്കില്ല എന്ന നിലപാടാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്.

”മൗ വനത്തിന്റെ സംരക്ഷണം എന്ന പേരില്‍ ചൂഷണം പാടില്ല. ഈ സമ്പത്ത് സ്വാര്‍ത്ഥലാഭത്തിനായി മാത്രം ഉപയോഗിക്കുന്ന ചില രാഷ്ട്രീയക്കാരുടെ തന്ത്രങ്ങള്‍ ഞങ്ങള്‍ സാക്ഷിക്കുന്നുണ്ട്. മൗ വനം
സുപ്രധാനമായ പല നദികളുടെയും ഉറവിടമാണെന്ന്
അവര്‍ ഓര്‍ക്കണം,”. കെനിയയിലെ ആംഗ്ലിക്കന്‍ സഭയുടെ മെത്രാനായ ബിഷപ്പ് ജാക്‌സണ്‍ ഓള്‍ സപ്പിറ്റ് വ്യക്തമാക്കി.

16 ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഈ സ്ഥലം 300 ഓളം ഹെക്ടര്‍ വരുന്ന പ്രദേശമാണ്. കെനിയയിലെ റിഫ്റ്റ് വാലി ഉള്‍ക്കൊള്ളുന്ന ഒരു സമുച്ചയമാണിത്. അതുകൊണ്ട് തന്നെ കിഴക്കന്‍ ആഫ്രിക്കയില്‍ 130 ദശലക്ഷം പാവപ്പെട്ടവരുടെ സാമ്പത്തിക, സാമൂഹിക, പരിസ്ഥിതി തലങ്ങളില്‍ അതിന്റെ പ്രാധാന്യം വളരെ വലുതാണ്. കിഴക്കന്‍ ആഫ്രിക്കയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ മഴക്കാടുകളിലൊന്നായ ഇത്, കെനിയയിലെ ഏറ്റവും വലിയ ജലസംഭരണി കൂടിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.