മികച്ച കായികതാരങ്ങളെ ആദരിക്കാൻ ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ് എൻഡോവ്‌മെന്റ് ഏർപ്പെടുത്തുന്നു

കോട്ടയം: കായികരംഗത്ത് സ്തുത്യർഹമായ പ്രകടനവും സേവനവും അനുഷ്ഠിച്ച എം.യു മാത്യു മാക്കിലിന്റെ സ്മരണാർത്ഥം മികച്ച വനിതാ കായികതാരത്തിനെ ആദരിക്കുന്നതിനായി ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് എൻഡോവ്‌മെന്റ് ഏർപ്പെടുത്തുന്നു. ഇതിനായി റിട്ട. കൃഷി ജോയിന്റ് ഡയറക്ടർ അബ്രാഹം തടത്തിൽ ലഭ്യമാക്കിയ ഒരു ലക്ഷം രൂപ കെ.സി.സി പ്രസിഡന്റ് തമ്പി എരുമേലിക്കര ഏറ്റുവാങ്ങി.

പ്രസ്തുത തുകയുടെ വാർഷിക പലിശ ഉപയോഗിച്ച് എല്ലാ വർഷവും മികച്ച വനിതാ കായികതാരത്തിന് ക്യാഷ് അവാർഡ് ലഭ്യമാക്കാനാണ് തീരുമാനം. തുടർന്ന് ഇതര വിഭാഗങ്ങൾക്കുവേണ്ടിയും എൻഡോവ്‌മെന്റ് ആരംഭിക്കുമെന്ന് കെ.സി.സി. ഭാരവാഹികൾ അറിയിച്ചു.

റവ.ഫാ. ജോസ് കുറുപ്പന്തറ, ജനറൽ സെക്രട്ടറി ബിനോയി ഇടയാടിയിൽ, ട്രഷറർ ഡോ. ലൂക്കോസ് പുത്തൻപുരയ്ക്കൽ, വൈസ് പ്രസിഡണ്ട് തോമസ് അരയത്ത്, ജോയിന്റ് സെക്രട്ടറി സ്റ്റീഫൻ കുന്നുംപുറം, എ.ഐ.സി.യു. പ്രതിനിധി തോമസ് അറക്കത്തറ, കെ.സി.സി. സ്‌പോർട്ട്‌സ് വിഭാഗം കോർഡിനേറ്റർ ശ്രീ. നീബു മാക്കിൽ എന്നീവർ സംസാരിച്ചു.

ബിനോയി ഇടയാടിയിൽ, സെക്രട്ടറി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.