തകർന്ന ദൈവാലയത്തിൽ ദിവ്യബലി അർപ്പിച്ച് ഹെയ്തിയൻ ജനത

റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായതിന് എട്ടു ദിവസങ്ങൾക്കു ശേഷം ഹെയ്തിയിലെ തകർന്ന കത്തീഡ്രലിലും അതിനടുത്തുള്ള സ്ഥലങ്ങളിലും നിന്ന് ദിവ്യബലിയിൽ പങ്കുചേർന്ന് ഹെയ്തിയൻ ജനത. ലെസ് കെയ്സിലെ ഭാഗികമായി തകർന്ന ദൈവാലയത്തിൽ കഴിഞ്ഞ ഞായറാഴ്ച ആരാധനയ്ക്കായി വിശ്വാസികൾ ഒന്നുചേർന്നു. എല്ലാം നഷ്ടപ്പെട്ട ഒരു ജനതയാണ് വിശ്വാസപ്രഘോഷണത്തിനായി കത്തീഡ്രലിൽ എത്തിച്ചേർന്നത്.

“എല്ലാം നഷ്ടപ്പെട്ട ഒരു ആട്ടിൻകൂട്ടത്തിനു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ. ഒരു ഇടയൻ എന്ന നിലയിൽ അത് തികച്ചും വേദനാജനകമാണ്. എല്ലായിടത്തും കുടികൊള്ളുന്ന ദൈവത്തെ ആരാധിക്കുന്നതിൽ നിന്ന് സാഹചര്യം ഞങ്ങളെ തടഞ്ഞില്ല. എങ്കിലും ഞങ്ങൾ ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത അന്തരീക്ഷമായിരുന്നു അത്. എന്റെ ആളുകളുടെ കണ്ണിലും മനസ്സിലും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങളുണ്ട്” – കത്തീഡ്രലിലെ പുരോഹിതൻ പാസ്റ്റർ ബാഡറ്റ്‌ പറഞ്ഞു.

2189 മരണങ്ങൾ റിപ്പോർട്ട് ചെയ്ത ഭൂകമ്പത്തിൽ 344 പേരെ കാണാതാകുകയും 12,268 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഭൂകമ്പത്തിൽ 53,000 വീടുകളാണ് തകർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.