അൽഫോൻസാമ്മയുടെ തിരുനാളിന് കൊടി കയറി

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാളിന് ഭരണങ്ങാനത്ത് ഇന്നലെ കൊടി കയറി. പാല രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരുന്നാളിന് കൊടി കയറ്റി. പത്തു ദിവസം തിരുന്നാൾ നീണ്ടു നിൽക്കും.

അനുദിന ജീവിതത്തിൽ സഹനത്തിന്റെ സുവിശേഷം സ്വീകരിച്ച വിശുദ്ധ ആണ് അൽഫോൻസാ എന്ന് ബിഷപ്പ് പറഞ്ഞു. അൽഫോൻസാമ്മയുടെ കബറിടം സുവിശേഷത്തിന്റെ തിരികൾ ഒഴുകുന്ന സ്ഥലമെന്നും അവിടെ പ്രാർത്ഥിക്കുന്നവർക്ക് സൗഖ്യം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊടിയേറ്റിന് ശേഷം പാലാ രൂപത സഹായ മെത്രാൻ മാർ ജോക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ചു. വിശ്വസസ്ഥിരത പ്രധാനമാണ്. ജീവിതത്തിൽ വിശ്വാസം പരിഷിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ വഴി തെറ്റുകയോ ചാഞ്ചാടുകയോ ചെയ്യാതെ ഉറച്ചു നിൽക്കണം എന്ന് അദ്ദേഹം കുർബാനാണ് മധ്യേ സന്ദേശത്തിൽ പറഞ്ഞു.

ഉച്ച കഴിഞ്ഞ് ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് റെയ്നര്‍ വോള്‍ക്കിക്കു വരാപ്പുഴ അതിരൂപത സ്വീകരണം നല്‍കി. അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ അദ്ദേഹത്തെ ഔപചാരികമായി സ്വീകരിച്ചു. യൂണിവേഴ്സല്‍ ചര്‍ച്ച ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ ഡോക്ടര്‍ റുഡോള്‍ഫ്, പ്രോജക്ട് ഓഫീസര്‍ ശ്രീ നദീം അമ്മാന്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.