അബോർഷൻ വോട്ടിനു ശേഷം യൂറോപ്യൻ ജനത മനഃസാക്ഷിയെ പുനരുജ്ജീവിപ്പിക്കണം: വത്തിക്കാൻ കർദ്ദിനാൾ

അബോർഷന്‍ അടിസ്ഥാനപരമായ ഒരു ആവശ്യമാണ് എന്ന് പ്രഖ്യാപിക്കുന്നതിന് അനുമതി തേടിയുള്ള യൂറോപ്യൻ പാർലമെന്റ് വോട്ടെടുപ്പിനു ശേഷം, യൂറോപ്യൻ ജനത തങ്ങളുടെ മനഃസാക്ഷിയെ പുനരുജ്ജീവിപ്പിക്കണമെന്ന് വത്തിക്കാൻ കർദ്ദിനാൾ ലിയനാർഡോ സാൻഡ്രി പറഞ്ഞു.

ഒരാൾ സേവിക്കേണ്ട ഒരേയൊരു വ്യക്തി നമ്മുടെ കർത്താവായ ക്രിസ്തുവാണ്. അല്ലാതെ മറ്റൊരു പ്രത്യയശാസ്ത്രമോ ലോകവീക്ഷണമോ അല്ല. ഇത്തരത്തിലുള്ള കാഴ്ചപ്പാടുകൾക്ക് മുമ്പിൽ മനുഷ്യന്റെ അന്തസ്സ് ചുരുങ്ങിപ്പോകുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യൂറോപ്പ് ഇതിനൊരു ഉദാഹരണമാണ്. പൊതുജനാരോഗ്യത്തിനു മാത്രമല്ല, ജോലിക്കും മറ്റു ദുര്‍ബലരായ ജനവിഭാഗത്തിനും കൂടുതൽ അപകടസാധ്യത ഉണ്ടാക്കുന്ന ഒരു കാര്യമാണ്, ഗർഭച്ഛിദ്രത്തെ അടിസ്ഥാന മനുഷ്യാവകാശമായി നിർവചിക്കുന്ന ഈ റിപ്പോർട്ടെന്നും അദ്ദേഹം അപലപിച്ചു.

“മരണസംസ്കാരം അവസാനിപ്പിക്കാൻ പരിശുദ്ധ കന്യകാമറിയത്തിന്റെ മാദ്ധ്യസ്ഥം തേടണം. ജനസംഖ്യാപരമായ പ്രതിസന്ധി യൂറോപ്പ് നേരിടുന്നതിനിടയിലാണ് ഇത്തരമൊരു നടപടിക്ക് യൂറോപ്യൻ രാജ്യ ഭരണകൂടം ഒരുങ്ങുന്നത്. ഓരോ വർഷവും 29,000-ത്തിലധികം അബോർഷൻ നടക്കുന്നുണ്ട്. അതിനാൽ തന്നെ ഈ നിയമനടപടി നമ്മുടെ ജനതയുടെ വംശഹത്യക്ക് നിയമപരമായ അനുമതി നല്‍കുന്നതുപോലെ ആയിരിക്കും” – ബെലാറസിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനത്തിന്റെ ചെയർമാനായ ആർച്ച്ബിഷപ്പ് തഡ്യൂസ് കോൺഡോർസ്വിച്ച് പ്രതികരിച്ചു. യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ പോളണ്ടും മാൾട്ടയും മാത്രമേ നിലവിൽ അബോർഷൻ അനുവദിക്കാത്തതായിട്ടുള്ളൂ.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.