മാ​ർ പ​വ്വ​ത്തി​ലി​ന്‍റെ ജീ​വി​ത​രേ​ഖ ‘ദ ​ക്രൗ​ണ്‍ ഓ​ഫ് ദ ച​ർ​ച്ച്’ ബുധനാഴ്ച പ്രദർശിപ്പിക്കും

ച​​ങ്ങ​​നാ​​ശേ​​രി മു​​ൻ ആ​ര്‍ച്ചു​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​നെ​​ക്കു​​റി​​ച്ചു ത​​യാ​​റാ​​ക്കി​​യ ക്രൗ​​ണ്‍ ഓ​​ഫ് ദ ​ച​​ർ​​ച്ച് ബയോപിക്കിന്‍റെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി. ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​ന് ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​നു ച​​ങ്ങ​​നാ​​ശേ​​രി അ​​പ്സ​​ര തി​​യേ​​റ്റ​​റി​​ൽ ഒ​​രു​ മ​​ണി​​ക്കൂ​​ർ പ​​ത്തു​ മി​​നി​​റ്റു ദൈ​​ർ​​ഘ്യം വ​​രു​​ന്ന ഹ്ര​​സ്വ​​ചി​​ത്രം പ്ര​​ദ​​ർ​​ശി​​പ്പി​​ക്കും.

മാ​​ർ പ​​വ്വ​​ത്തി​​ലിന്‍റെ ബാ​​ല്യ​​കാ​​ലം, സ്കൂ​​ൾ വി​​ദ്യാ​​ഭ്യാ​​സം, സെ​​മി​​നാ​​രി​​പ​​ഠ​​നം, ഓ​​ക്സ്ഫ​​​ഡി​​ലെ പ​​ഠ​​നം, പൗ​​രോ​​ഹി​​ത്യ ജീ​​വി​​തം, ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ പ്ര​​ഥ​​മ മെ​​ത്രാ​​ൻ, ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ്, കെ​​സി​​ബി​​സി ചെ​​യ​​ർ​​മാ​​ൻ, സി​​ബി​​സി​​ഐ പ്ര​​സി​​ഡ​​ന്‍റ് എ​​ന്നീ നി​​ല​​ക​​ളി​​ലു​​ള്ള അ​ദ്ദേ​ഹ​ത്തി​​ന്‍റെ ജീ​​വി​​ത​​മാ​​ണ് ച​​ല​​ച്ചി​​ത്ര​​ത്തി​​ൽ വ​​ര​​ച്ചു​​കാ​​ട്ടു​​ന്ന​​ത്. ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജി​​ലെ അ​​ധ്യാ​​പ​​ക​​നും ഹോ​​സ്റ്റ​​ൽ വാ​​ർ​​ഡ​​നു​​മാ​​യി​​രു​​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​​ധ്യാ​​പ​​ക സേ​വ​ന​വും ച​​ല​​ച്ചി​​ത്ര​​ത്തി​​ൽ ഏ​​റെ ആ​​ക​​ർ​​ഷ​​ണീ​​യ​​ത പ​​ക​​രു​​ന്ന അ​​ധ്യാ​​യ​​മാ​​ണ്.

അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സാ​​മൂ​​ഹി​​ക, സാം​​സ്കാ​​രി​​ക, ആ​​ത്മീ​​യ ദ​​ർ​​ശ​​ന​​ങ്ങ​​ളും സ​​ഭാ​​പ​​ര​​മാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളും സ​​ഭൈ​​ക്യ​​ത്തി​​നാ​​യി ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ളും നി​​ല​​പാ​​ടു​​ക​​ളോ​​ടു​​ള്ള ദൃ​​ഢ​സ​​മീ​​പ​​ന​​വും ഇ​തി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​ന്നു​​ണ്ട്. മാ​​ധ്യ​​മ​​രം​​ഗ​​ത്തും പു​​സ്ത​​ക ര​​ച​​നാ​​രം​​ഗ​​ത്തും ദ​​ളി​​ത് ക്രൈ​​സ്ത​​വ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കാ​​യു​​ള്ള പോ​​രാ​​ട്ട​​ങ്ങ​​ളി​​ലും മാ​​ർ പ​​വ്വ​​ത്തി​​ൽ ന​​ൽ​​കു​​ന്ന മാ​​ർ​​ഗ​​ദ​​ർ​​ശ​​നം ച​​ല​​ച്ചി​​ത്ര​​ത്തി​​ൽ ശ്ര​​ദ്ധ്യയ​​മാ​​ണ്.

കു​​റു​​മ്പനാ​​ട​​ത്തെ പ​​വ്വ​​ത്തി​​ൽ ത​​റ​​വാ​​ട്, എ​​സ്ബി കോ​​ള​​ജ്, ച​​ങ്ങ​​നാ​​ശേ​​രി അ​​ര​​മ​​ന, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി അ​​ര​​മ​​ന, ച​​ങ്ങ​​നാ​​ശേ​​രി മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​പ​​ള്ളി, ഇ​​ത്തി​​ത്താ​​നം ആ​​ശാ​​ഭ​​വ​​ൻ, ചെ​​ത്തി​​പ്പു​​ഴ മേ​​ഴ്സി ഹോം ​​എ​​ന്നി​​വി​​ട​​ങ്ങ​​ളാ​​ണ് ച​​ല​​ച്ചി​​ത്ര​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ലം.

പ്ര​​ശ​​സ്ത സി​​നി​​മാ സം​​വി​​ധാ​​യ​​ക​​ൻ ജോ​​ണ്‍ പോ​​ളാ​​ണ് ചി​​ത്ര​​ത്തി​​ന്‍റെ സ്ക്രി​​പ്റ്റ് ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. പ​​ര​​സ്യ​​ചി​​ത്ര സം​​വി​​ധാ​​യ​​ക​​നാ​​യ രാ​​ജു ഏ​​ബ്ര​​ഹാം സം​​വി​​ധാ​​നം ചെ​​യ്യു​​ന്ന ഡോ​​ക്യു​​മെ​​ന്‍റ​​റി​​യു​​ടെ ഫോ​​ട്ടോ​​ഗ്ര​​ഫി നി​​ർ​​വ​​ഹ​​ണം സാ​​ജ​​ൻ ക​​ള​​ത്ത​​ിലാ​​ണ്. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യു​​ടെ മാ​​ധ്യ​​മ പ​​ഠ​​ന​​കേ​​ന്ദ്ര​​മാ​​യ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ഓ​​ഫ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​നി​​ലെ മീ​​ഡി​​യാ സ്റ്റു​​ഡി​​യോ​​യാ​​ണ് ഡോ​​ക്യു​​മെ​​ന്‍റ​​റി​​യു​​ടെ നി​​ർ​​മാ​​ണം.

മാ​​ർ​​ത്തോ​​മ്മാ​​സ​​ഭ​​യു​​ടെ വ​​ലി​​യ ​മെ​​ത്രാ​​പ്പോ​​ലീ​​ത്ത മാ​​ർ ക്രി​​സോ​​സ്റ്റം, മാ​​ർ പ​​വ്വ​​ത്തി​​ലി​​ന്‍റെ എ​​സ്ബി കോ​​ള​​ജി​​ലെ ശി​​ഷ്യ​​നാ​​യ മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി, ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം, സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ, ഡോ.​​സ്ക​​റി​​യ സ​​ക്ക​​റി​​യ, പ്ര​​ഫ.​​കെ.​​റ്റി.​​സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​രു​​മാ​​യു​​ള്ള സം​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ഈ ​​ച​​ല​​ച്ചി​​ത്ര​​ത്തി​​ലെ അ​​നു​​ഭ​​വ​​വേ​​ദ്യ രം​​ഗ​​ങ്ങ​​ളാ​​ണ്.

ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ൽ: ജീ​​വി​​ത​​രേ​​ഖ

കു​​റു​​ന്പ​​നാ​​ടം അ​​സം​​പ്ഷ​​ൻ ഇ​​ട​​വ​​ക​​യി​​ലെ പ​​വ്വ​​ത്തി​​ൽ കു​​ടും​​ബ​​ത്തി​​ൽ 1930 ഓ​​ഗ​​സ്റ്റ് 14നാ​​ണ് മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ജ​​ന​​നം. 1962 ഒ​​ക്ടോ​​ബ​​ർ മൂ​​ന്നി​​നാ​​ണ് പൗ​​രോ​​ഹി​​ത്യ സ്വീ​​ക​​ര​​ണം. 1972 ജ​​നു​​വ​​രി 29ന് ​​ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത സ​​ഹാ​​യ മെ​​ത്രാ​​നാ​​യി. 1972 ഫെ​​ബ്രു​​വ​​രി 13ന് ​​റോ​​മി​​ലാ​​യി​​രു​​ന്ന മെ​​ത്രാ​​ഭി​​ഷേ​​കം. 1977 ഫെ​​ബ്രു​​വ​​രി 26ന് ​​കാ​​ഞ്ഞി​​ര​​പ്പ​​ള്ളി രൂ​​പ​​ത​​യു​​ടെ മെ​​ത്രാ​ൻ. 1985 ന​​വം​​ബ​​ർ അ​​ഞ്ചി​​ന് ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ്പാ​​യി നി​​യ​​മി​​ത​​നാ​​യി. 1986 ജ​​നു​​വ​​രി 17 മു​​ത​​ൽ 2007 മാ​​ർ​​ച്ച് 19 വ​​രെ​​യാ​​ണ് മാര‍ ജോസഫ് പവ്വത്തില്‍ മെത്രാപ്പോലീത്ത ചങ്ങനാശേരി അ​​തി​​രൂ​​പ​​ത​​യെ ന​​യി​​ച്ച​​ത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.