‘സണ്‍‌ഡേ സ്കൂള്‍’ ആരംഭിച്ചതിന്റെ നൂറാം വാര്‍ഷികം ആഘോഷിച്ച് കോപ്ടിക് സഭ 

തങ്ങളുടെ വിശ്വാസത്തിന് ഉണർവ്വ് നല്‍കുവാന്‍ കാരണമായ ‘സണ്‍‌ഡേ സ്കൂള്‍’ സംരംഭം ആരംഭിച്ചതിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച്, കെയ്റോയിലെ കോപ്ടിക് സഭ. മേയ് പതിമൂന്നാം തിയതി കെയ്റോയിലെ കോപ്ടിക് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയർക്കീസ് ​​തെവാദ്രോസ് രണ്ടാമന്റെസാന്നിധ്യത്തില്‍ ആഘോഷ പരിപാടികള്‍ നടക്കും.

1918-ൽ കോപ്ടിക് ആര്‍ച്ച് ഡീക്കനായ ഹബീബ് ഗിർഗിസ് ആണ് ‘സണ്‍‌ഡേ സ്കൂള്‍’ എന്ന ആശയം മുന്നോട്ട് വെച്ചതും ആരംഭിച്ചതും. പെന്തക്കൊസ്തുകാര്‍ക്കിടയില്‍ നിലനിന്നിരുന്ന സംവിധാനത്തില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് അദ്ദേഹം ഇതാരംഭിച്ചത്. ‘സണ്‍‌ഡേ സ്കൂളിലൂടെ അത്മായർക്ക് ദൈവശാസ്ത്രപരവും ആത്മീയവുമായ അറിവും പരിശീലനവും നല്‍കുവാന്‍ കഴിഞ്ഞു. അത് സഭയില്‍ വലിയ ഒരു ഉണർവിന് വഴിതെളിച്ചു. വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുവാനും ദൈവവിളികള്‍ വര്‍ദ്ധിക്കുവാനും ആത്മീയമായ പാരമ്പര്യത്തില്‍ വേരുകള്‍ ഉറപ്പിക്കുവാനും സണ്‍‌ഡേ സ്കൂളിന്റെ പ്രവര്‍ത്തനത്തിലൂടെ കഴിഞ്ഞു.

കോപ്ടിക് സഭയിലെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് കൂടുതല്‍ കരുത്തു പകരുവാനും ദൈവശാസ്ത്രത്തെ ഇന്നത്തെ സാഹചര്യത്തിന് അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്താനും സണ്‍‌ഡേ സ്കൂള്‍ പ്രസ്ഥാനത്തിലൂടെ സാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.