സുവിശേഷത്തിലധിഷ്ഠിതമായി സഭ സഞ്ചരിക്കണം: ഫ്രാൻസിസ് പാപ്പാ

സുവിശേഷ സ്വാതന്ത്യവും വിശ്വാസ സർഗാത്മകതയും ഐക്യം പ്രോത്സാഹിപ്പിക്കുന്ന സംഭാഷങ്ങളും ഉള്ള എളിയ സഭയ്ക്കായി സ്ലോവാക്യയിലെ മെത്രാന്മാരും വൈദികരും വിശ്വാസികളും പ്രയത്നിക്കണമെന്ന് ഫ്രാൻസിസ് പാപ്പാ. സ്ലോവാക്യയിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ രാവിലെ സെന്റ് മാർട്ടിൻസ് കത്തീഡ്രലിൽ മെത്രാന്മാരും വൈദികരും മതബോധന അധ്യാപകരുമായി സംവദിക്കുകയായിരുന്നു പാപ്പാ.

ഊഷ്മള സ്വീകരണത്തിന് നന്ദിയറിയിച്ച പാപ്പാ തന്നെ ഒരു സഹോദരനെപ്പോലെ കണ്ടാൽ മതിയെന്ന് വ്യക്തമാക്കി. ഈ സഭയെയും ഈ രാജ്യത്തെയും കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങളും ചോദ്യങ്ങളും അഭിലാഷങ്ങളും പ്രതീക്ഷകളും അറിയാനാണ് ഞാൻ വന്നിരിക്കുന്നത്. അടിയുറച്ച പ്രാർത്ഥനയിലും ഐക്യത്തിലും മുന്നേറുന്ന ആദ്യക്രൈസ്തവ സമൂഹമാണിത്. -പപ്പാ പറഞ്ഞു.

സ്ലോവാക്യൻ ഭരണാധികാരികളുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സമൂഹ രാഷ്ട്രീയ സ്വതന്ത്രത്തിന്റെ ആവശ്യകത്തെക്കുറിച്ച് പാപ്പാ സംസാരിച്ചു. കൊളോണിയൽ ചിന്താധാരകൾ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്ന് കുടുംബം, ഭ്രൂണഹത്യ, ദയാവധം എന്നിവയെക്കുറിച്ച് പരാമർശിക്കവെ അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.