ഇന്ത്യയിലെ സഭ കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വാഗതം ചെയ്യുന്നു

“ഞങ്ങളുടെ വാതില്‍ക്കല്‍ മുട്ടുന്ന ഓരോ അപരിചിതനും യേശുക്രിസ്തുവുമായുള്ള കണ്ടുമുട്ടലിനുള്ള ഒരു അവസരമാണ്” എന്ന ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശത്തെ ഓര്‍മ്മിപ്പിക്കുകയും പ്രവര്‍ത്തികമാക്കുകയും ചെയ്തുകൊണ്ട് കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും സ്വാഗതം ചെയ്യുന്നതായി കത്തോലിക്കാ ബിഷപ്പ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലേബര്‍ ഓഫീസ് ചെയര്‍മാന്‍ ബിഷപ്പ് അലക്‌സ് വടക്കുംതല പറഞ്ഞു.

ടിബറ്റന്‍, ബംഗ്ലാദേശികള്‍, ശ്രീലങ്കന്‍ തമിഴര്‍ തുടങ്ങി നിരവധി അഭയാര്‍ഥികള്‍ ഇന്ത്യയിലും ഉണ്ടായിരുന്നു. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി രാജ്യം  ബംഗ്ലാദേശാണ്. ഇന്ത്യയാണ് രണ്ടാമത്. 1947 ലെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്‍, മ്യാന്‍മര്‍, ശ്രീലങ്ക, ടിബറ്റ് തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്ന് മാത്രമല്ല, വിദൂര രാജ്യങ്ങളായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍, ഇറാക്ക് , സൊമാലിയ, സുഡാന്‍, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നും ധാരാളം അഭയാര്‍ഥികളെ സ്വീകരിച്ചിട്ടുണ്ട്.

ആഭ്യന്തര നിയമങ്ങളില്‍ അഭയാര്‍ഥികള്‍ക്ക് യാതൊരു വിധത്തിലുള്ള വ്യവസ്ഥയും ഉണ്ടായില്ലെങ്കിലും ഇന്ത്യാ ഗവണ്‍മെന്റിന്റെ ഭരണപരമായ ചട്ടക്കൂടുകളും ജുഡീഷ്യല്‍ തീരുമാനങ്ങളും അഭയാര്‍ത്ഥി സംരക്ഷണ നടപടികളെ പിന്തുണയ്ക്കുന്നുണ്ട് എന്ന് ബിഷപ്പ് പറഞ്ഞു.

ഇന്ത്യയില്‍ കുടിയേറ്റവും അഭയാര്‍ഥികളും മനുഷ്യാവകാശ വീക്ഷണത്തോടും സുവിശേഷത്തോടും കൂടി അഭിസംബോധന ചെയ്യേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.