ലത്തീൻ: ഏപ്രിൽ 28 ഞായർ യോഹ 15: 1 – 8 ക്രിസ്തുവിനോട് ചേർന്നു നിലക്കാം

വി. യോഹന്നാൻ സുവിശേഷത്തിലെ മുന്തിരി ചെടിയും ശാഖകളുടെ ഉപമയാണ് ഇന്നത്തെ ധ്യാനവിഷയം. പാലസ്തീനായിലെ ജനങ്ങൾക്കെല്ലാം പരിചിതമായ ഒന്നാണ് മുന്തിരി ചെടിയും അവയുടെ ശാഖകളും. അതുകൊണ്ടു തന്നെ ക്രിസ്തുവും പിതാവും തമ്മിലുള്ള ബന്ധത്തെ മുന്തിരി ചെടിയോട് ചേർത്തുവച്ചാണ് ക്രിസ്തു സംസാരിക്കുന്നത്. മുന്തിരി ചെടി നല്ല ഫലങ്ങൾ പുറപ്പെടുവിക്കണമെങ്കിൽ ശാഖകൾ അതിന്റെ തായ് തണ്ടിനോടു ചേർന്നു നില്ക്കണം. ഇതുപോലെയാണ് ഒരോ ക്രൈസ്തവനും.

ക്രിസ്തുവിനോടു ചേർന്നു നില്ക്കുന്ന ഒരോ ക്രൈസ്തവനും എന്നും വളർന്നു കൊണ്ടേയിരിക്കും. എന്നാൽ ക്രിസ്തുവിനോട് അകലുംതോറും ഭൗതികമായി എത്ര തന്നെ വളർന്നാലും ആ വളർച്ച അത്ര ശാശ്വതമാകില്ല . അതാണല്ലോ സങ്കീർത്തകൻ പറയുന്നത്: “നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും ഇലകൊഴിയാത്തതുമായ വൃക്‌ഷംപോലെയാണ്‌ അവന്‍; അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു. ദുഷ്‌ടര്‍ ഇങ്ങനെയല്ല, കാറ്റു പറത്തുന്ന പതിരുപോലെയാണ്‌ അവര്‍.” (1 : 3- 4 )  അതുകൊണ്ട് ക്രിസ്തുവിൽ ചേർന്നു നിലക്കുന്നവരാകാം.

ഫാ. ചാക്കോ വടക്കേത്തലയ്ക്കൽ MCBS 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.