പാക്കിൽ പള്ളിയിൽ യൗസേപ്പിതാവിന്റെ തിരുനാൾ

പാക്കിൽ സെന്റ് തെരേസ ദൈവാലയത്തിലെ വിശുദ്ധ യൗസേപ്പിതാവിന്റെ നൊവേന തിരുനാൾ ഏപ്രിൽ ഇരുപത്തിരണ്ടാം തീയതി ആരംഭിച്ചു. മെയ് ഒന്നാം തീയതി സമാപിക്കും. തിരുനാൾ കൊടിഉയർത്തൽ വികാരി ഫാദർ ജോസഫ് കാനപ്പള്ളി നടത്തി.

യൗസേപ്പിതാവിന്റെ പുഷ്പവടി നേർച്ചയാണ് ഈ ദൈവാലയത്തിലെ പ്രത്യേകത. ഇവിടെ വന്ന് പ്രാർഥിക്കുന്നവർക്ക് സന്താനസൗഭാഗ്യം, ദാമ്പത്യ ജീവിത സമാധാനം, രോഗസൗഖ്യം തുടങ്ങിയ നിരവധി അനുഗ്രഹങ്ങൾ ലഭിക്കുന്നുണ്ട്. കേരളത്തിന്റെ  അകത്തുനിന്നും പുറത്തുനിന്നുമായി അനവധി ഭക്തജനങ്ങൾ ഇവിടെ വരാറുണ്ട്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം അഞ്ചുമണിക്ക് വിശുദ്ധ കുർബാനയും നൊവേനയും നടക്കുന്നുണ്ട്. വളരെ വർഷങ്ങളായി നടന്നുവരുന്ന ഈ ഭക്ത കർമ്മത്തിലൂടെ വിശ്വാസികൾക്ക് നിരവധി അനുഗ്രഹങ്ങളാണ് ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.