കൊടുങ്കാറ്റിനെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തമായി കത്തോലിക്കാ സഭ

വടക്കൻ മെക്സിക്കോയിലെ ന്യൂവോ ലാരെഡോ രൂപതയിൽ ദിവസങ്ങൾക്ക് മുമ്പുണ്ടായ കൊടുങ്കാറ്റിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തമായി കത്തോലിക്കാ സഭ. ഈ പ്രകൃതിദുരന്തം ഏറ്റവും കൂടുതൽ ബാധിച്ചത് ന്യൂവോ ലാരെഡോ രൂപതയെ ആണ്. ഇവിടെ കാരിത്താസ് സംഘടന വഴിയായും മറ്റ് സന്നദ്ധസംഘടനകൾ വഴിയും സഹായമെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

“ഞങ്ങളുടെ നഗരത്തിന്മേലുണ്ടായ കൊടുങ്കാറ്റിൽ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഇവിടെയുള്ള എല്ലാവരെയും അത് ബാധിച്ചു. പ്രത്യേകിച്ച്, വൈദ്യുത ഇൻഫ്രാസ്ട്രക്ചർ, കമ്മ്യൂണിക്കേഷൻ റൂട്ടുകൾ, കുടിവെള്ള സേവനം എന്നിവയെ. നൂറുകണക്കിന് വീടുകൾ തകർന്നടിഞ്ഞു. ഈയൊരു സാഹചര്യത്തിൽ രൂപതയിൽ നിന്നും ആവശ്യമുള്ളവർക്ക് സഹായം നൽകുവാനും കാരിത്താസ് സംഘടനയുടെ സഹായം എത്തിക്കാനുമായി പരിശ്രമിക്കുന്നു. സംഘടിപ്പിക്കാനും ആവശ്യമുള്ളവർക്ക് ഞങ്ങളുടെ സഹായം നേടാനും പ്രവർത്തിക്കുന്നു” – ന്യൂവോ ലാരെഡോ ബിഷപ്പ് എൻറിക് സാഞ്ചസ് മാർട്ടിനെസ് പറഞ്ഞു.

ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ വൈദികർ സന്ദർശിക്കുകയും സഹായമെത്തിക്കുവാനും ആശ്വാസം പകരുവാനും ശ്രമം തുടരുകയും ചെയ്യുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.