ചൈനയിൽ നിന്നും തട്ടിക്കൊണ്ടു പോയ കത്തോലിക്കാ ബിഷപ്പിനെ മോചിപ്പിച്ചു

ഒക്ടോബർ 25 -ന് അറസ്റ്റിനെ തുടർന്ന്, ചൈനീസ് അധികൃതർ തട്ടിക്കൊണ്ടു പോയ ചൈനയിലെ ബിഷപ്പ് പീറ്റർ ഷാവോ ഷുമിൻ മോചിതനായി. മോചിതനായ അദ്ദേഹം തന്റെ രൂപതയിലേക്ക് മടങ്ങി. ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ യോങ്ജിയ (വെൻഷോ) രൂപതയുടെ തലവനാണ് ബിഷപ്പ് ഷാവോ.

ബിഷപ്പിനെ അറസ്റ്റ് ചെയ്തതിനു പുറമേ, ക്രിസ്ത്യാനികൾ പ്രാർത്ഥിക്കുന്നത് തടയാൻ വെൻഷൂവിലെ കത്തോലിക്കാ സെമിത്തേരിയിലേക്കുള്ള പ്രവേശനവും ചൈനീസ് അധികൃതർ തടഞ്ഞു. 2011 -ൽ മാർപാപ്പയുടെ നിയമനം ലഭിച്ച വത്തിക്കാൻ അംഗീകൃത ബിഷപ്പാണ്, ബിഷപ്പ് ഷാവോ. ഒക്‌ടോബർ 25 -ന് അറസ്റ്റിലാകുന്നതിനു മുമ്പ് ആറ് തവണ അദ്ദേഹത്തെ ഇപ്രകാരം അറസ്റ്റു ചെയ്തിട്ടുണ്ട്.

സർക്കാരുമായി സഹകരിക്കുന്നതിൽ പരാജയപ്പെടുന്ന കത്തോലിക്കാ നേതാക്കളെ അറസ്റ്റ് ചെയ്യുകയും തടങ്കലിൽ വയ്ക്കുകയും ചെയ്യുന്നത് ചൈനയിൽ സാധാരണമാണ്. ബിഷപ്പ് ഷാവോയെ കൂടാതെ, ഹെനാൻ പ്രവിശ്യയിലെ സിൻ‌സിയാങ്ങിലെ ബിഷപ്പ് ജോസഫ് ഷാങ് വെയ്‌ജുവും ഇപ്പോൾ അധികൃതരുടെ കൈകകളിലാണ്. നിരവധി വൈദികർ, സെമിനാരിക്കാർ എന്നിവരും കഴിഞ്ഞ മെയ് മാസത്തിൽ അറസ്റ്റിലായിരുന്നു. അവർ എവിടെയാണ് എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.

വത്തിക്കാനും ചൈനയുമായി നയതന്ത്രപരമായ സംഭാഷണം നടത്താൻ വേണ്ടിയുള്ള ശ്രമങ്ങൾക്കിടയിലാണ് ബിഷപ്പ് ഷാവോയുടെ അറസ്റ്റും മോചനവും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.