ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത സംഭവങ്ങൾ

കോവിഡ് 19 മഹാമാരിക്ക് മുൻപ് ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്തത് 2019 -ൽ പനാമയിൽ വെച്ച് നടത്തിയ ലോക യുവജനദിന സമ്മേളനത്തിലാണ്. ഏഴ് ലക്ഷത്തിലധികം ആളുകൾ അണിനിരന്നെങ്കിലും ഏറ്റവും കൂടുതൽ വിശ്വാസികൾ അണിനിരന്ന സമ്മേളനങ്ങളിലെ ആദ്യ പത്തെണ്ണത്തിൽ ഉൾപ്പെടുവാൻ ഈ സമ്മേളനത്തിന് സാധിച്ചില്ല. വിശ്വാസ പ്രഘോഷണത്തിനായി ഏറ്റവും കൂടുതൽ ക്രൈസ്തവർ അണി നിരന്ന ലോകത്തിലെ പത്ത് സംഭവങ്ങൾ ഇതാ:

1. ഫിലിപ്പീൻസിലെ റിസാൽ പാർക്കിലെ വിശ്വാസികളുടെ സംഗമം (2015)

ഫിലിപ്പീൻസിലെ മനിലയിലെ റിസാൽ പാർക്കിൽ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ 2015 , ജനുവരി 18 -നു തന്റെ സന്ദർശന വേളയിൽ നടത്തിയ പരിശുദ്ധ കുർബാനയിൽ ആറു മുതൽ ഏഴ് ബില്യൺ വിശ്വാസികളാണ് പങ്കെടുത്തത്. ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുത്ത പൊതു സമ്മേളനമായിരുന്നു അത്.

2. ഫിലിപ്പീൻസിലെ കറുത്ത നസറായന്റെ തിരുനാൾ പ്രദക്ഷിണം (2015)

2015 -ൽ ഫിലിപ്പീൻസിൽ നടന്ന കറുത്ത നസറായന്റെ തിരുനാൾ ദിനത്തിൽ 5.5 ദശലക്ഷത്തിലധികം വിശ്വാസികൾ പങ്കെടുത്തു. ജനുവരി ഒൻപതിനാണ് തലസ്ഥാന നഗരമായ മനിലയിൽ തിരുനാൾ പ്രദക്ഷിണം നടന്നത്.

3. ഫിലിപ്പീൻസിൽ നടന്ന ലോക യുവജന ദിനത്തിന്റെ അവസാന ദിവ്യ ബലിഅർപ്പണം (1995)

നാല് മില്യൺ വിശ്വാസികളാണ് 1995 -ൽ ഫിലിപ്പീൻസിൽ നടന്ന ലോക യുവജന സമ്മേളനത്തിന്റെ അവസാന പരിശുദ്ധ കുർബാന അർപ്പണത്തിൽ പങ്കെടുത്തത്. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയായിരുന്നു മുഖ്യ കാർമ്മികൻ.

4. ഫിലിപ്പീൻസിലെ ഉണ്ണിയേശുവിന്റെ തിരുനാൾ (2014)

2014 ജനുവരിയിലെ മൂന്നാമത്തെ ഞായറാഴ്ച ആഘോഷിച്ച ഉണ്ണിയേശുവിന്റെ തിരുനാൾ ദിനത്തിൽ 3.2 മില്യൺ ആളുകളാണ് പങ്കെടുത്തത്. സിബുവിലെ തെരുവുകളിൽ വിശ്വാസികളുടെ വലിയ സംഗമമായിരുന്നു അന്ന് നടന്നത്.

5. ബ്രസീലിൽ നടന്ന ലോക യുവജന സമ്മേളനത്തിന്റെ അവസാന പരിശുദ്ധ കുർബാനയർപ്പണം (2013)

2013 ജൂലൈയിൽ ആഘോഷിച്ച ലോക യുവജന ദിനത്തിന്റെ ഭാഗമായി റിയോ ഡി ജനീറയിലെ കോപകബാന ബീച്ചിൽ നടന്ന പരിശുദ്ധ കുർബാനയർപ്പണത്തിൽ 30 ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. പരിശുദ്ധ ഫ്രാൻസിസ് മാർപ്പാപ്പയായിരുന്നു മുഖ്യ കാർമ്മികൻ. ഡിസംബറിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുതുവത്സര പാർട്ടിയിൽ രണ്ടു ദശ ലക്ഷം ആളുകളാണ് പങ്കെടുക്കാറുള്ളത്. അതിലും വലിയ ജനക്കൂട്ടമായിരുന്നു യുവജന സമ്മേളനത്തിൽ ഉണ്ടായിരുന്നത്.

6. വെനിസ്വലയിലെ പരിശുദ്ധ ദൈവ മാതാവിന്റെ തിരുനാൾ പ്രദക്ഷിണം (2018)

വെനിസ്വലൻ ജനത പ്രത്യേകമാം വിധം വണങ്ങുന്ന ഡിവൈൻ ഷെപ്പേർഡ്സ്സ് എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുനാൾ പ്രദക്ഷിണത്തിൽ മൂന്നു ദശ ലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു. 2018 ജനുവരി 14 -നു നടന്ന 162 -മത് ഘോഷയാത്രയിലാണ് വിശ്വാസികൾ പങ്കെടുത്തത്. സാന്താ റോസ പട്ടണത്തിലെ ദൈവാലയത്തിൽ നിന്ന് ഏഴര കിലോമീറ്റർ തീർത്ഥാടനത്തിന് ശേഷം ലാറയിലെ ബാർക്വിസിമെറ്റോ കത്തീഡ്രലിലാണ് പ്രദക്ഷിണം എത്തിച്ചേരുന്നത്.

7. പോളണ്ടിലെ യുവജന ദിനത്തിന്റെ അവസാന ദിവ്യ ബലിഅർപ്പണം (2016)

ലോക യുവജന സമ്മേളനത്തിന്റെ കോ- ഓർഡിനേറ്ററായ ബിഷപ്പ് ഡാമിയൻ മസ്കസ് 2016 ഓഗസ്റ്റ് ഒന്നിന് നടത്തിയ പത്ര സമ്മേളനത്തിൽ മൂന്ന് ദശലക്ഷത്തിലധികം ആളുകൾ പങ്കെടുത്തു എന്നറിയിച്ചു. പോളണ്ടിൽ നടന്ന സമ്മേളനത്തിന്റ അവസാനം അർപ്പിച്ച ദിവ്യ ബലിയിലിയാണ് ഇത്രയധികം വിശ്വാസികൾ അണി നിരന്നത്.

8. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ മൃതസംസ്കാര ചടങ്ങ് (2005)

2005 ഏപ്രിൽ മാസത്തിൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ സംസ്കാര ചടങ്ങുകളിൽ ഏകദേശം നാല് ദശ ലക്ഷം ആളുകളായിരുന്നു പങ്കെടുത്തത്.

9. ലുഹാനിലെക്കുള്ള യുവജനതയുടെ കാൽനട തീർത്ഥാടനയാത്ര (2013)

അർജന്റീനയിലെ ലുഹാനിലേക്ക് കാൽനടയായി തീർത്ഥാടനയാത്ര നടത്തിയത് ഏകദേശം രണ്ടര മില്യൺ വിശ്വാസികളാണ്. 70 കിലോമീറ്ററാണ് കാൽനടയായി തീർത്ഥാടന യാത്രയിൽ ഇത്രയധികം ആളുകൾ പങ്കെടുത്തത്.

10. ഫിലിപ്പീൻസിലെ അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ് (2016)

2016 ജനുവരി 24 നും 31 നും ഇടയിൽ ഫിലിപ്പീൻസിലെ സിബുവിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിലെ ഏറ്റവും വലിയ ദിവ്യകാരുണ്യ പ്രദക്ഷിണത്തിൽ രണ്ടു ദശലക്ഷം വിശ്വാസികൾ പങ്കെടുത്തു. 51-മത് ദിവ്യ കാരുണ്യ കോൺഗ്രസ് ആയിരുന്നു ആ വർഷം നടന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.